ആസിഡ് ആക്രമണം; ഒളിവിലുള്ള ഭര്‍ത്താവിനെ ഉടന്‍ അറസ്റ്റ് ചെയ്യണം: വനിതാ കമ്മിഷന്
കൊല്ലം: പത്തനാപുരത്ത് സ്ത്രീധനത്തിന്റെ പേരില്‍ യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച ഭര്‍ത്താവിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ഭര്‍തൃഗൃഹത്തിലുള്ള മകളെ വിട്ടുനല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷന് അംഗം അഡ്വ. എം.എസ്. താര ആവശ്യപ്പെട്ടു.
കേസന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ട് പൊലിസിനോട് ആവശ്യപ്പെടുമെന്നും അവര്‍ പറഞ്ഞു. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത യുവതിയെ കമീഷനംഗം വസതിയില്‍ സന്ദര്‍ശിച്ചു.
പിറവന്തൂര്‍ സ്വദേശിയായ യുവതിയെ കാരയ്ക്കാട് സ്വദേശി ബിനു കുമാറാണ് ആക്രമിച്ചത്. ഇയാള്‍ക്കും മാതാവിനും എതിരെ പൊലിസ് കേസെടുത്തിട്ടുണ്ടെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് വനിതാ കമ്മീഷന് ചെയര്‍പെഴ്സണ്‍ എം.സി ജോസഫൈന്റെ നിര്‍ദേശ പ്രകാരമാണ് ഇന്നലെ കമ്മീഷന് അംഗം അഡ്വ. എം.എസ്. താര യുവതിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞത്.
യുവതിയും മുഖത്തും നെഞ്ചത്തും കൈയിലും ആസിഡ് വീണ് പൊള്ളലേറ്റിട്ടുണ്ട്. ശരീരത്തില്‍ അടിയേറ്റ പാടുകളുമുണ്ട്. പുനലൂര്‍ പൊലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി ചെങ്ങന്നൂര്‍ പൊലിസിന് കേസ് കൈമാറിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."