HOME
DETAILS

ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല: ജീവപര്യന്തം തടവിന് ശിക്ഷിച്ച രണ്ടു പ്രതികള്‍ക്ക് സ്ഥിരം ജാമ്യം

  
backup
October 01 2019 | 06:10 AM

2-more-accused-in-gulberg-massacre-case-granted-bail12

 

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യക്കിടെയുണ്ടായ അതിനിഷ്ടൂര സംഭവങ്ങളിലൊന്നായ ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി കൂട്ടക്കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച രണ്ടുപേര്‍ക്ക് സ്ഥിരം ജാമ്യം. രാജു മാമൊ കനിയോ എന്ന രാംവതര്‍ തിവാരി, ദിനേശ് പ്രഭുദാസ് ശര്‍മ എന്നിവര്‍ക്ക് ഗുജറാത്ത് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ജയിലിലെ നല്ല നടപ്പ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. 25,000 രൂപയുടെ ബോണ്ടിന്‍മേലും സംസ്ഥാനം വിട്ടുപോവരുതെന്നുമുള്ള വ്യവസ്ഥയോടെയാണ് ജാമ്യം. ഇരകളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇവരുടെ ജാമ്യം നിഷേധിക്കണമെന്ന് പ്രോസികൂഷനും ഇരകളുടെ അഭിഭാഷകരും ശക്തമായി വാദിച്ചെങ്കിലും ഇത് അവഗണിച്ചാണ് ജസ്റ്റിസ് ബേബെ ത്രിവേദിയുടെ ബെഞ്ചിന്റെ നടപടി. കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ച 11 പേരില്‍ അഞ്ചുകുറ്റവാളികള്‍ നേരത്തെ തന്നെ ജാമ്യത്തിലിറങ്ങിയിരുന്നു.

കോണ്‍ഗ്രസ്സിന്റെ മുന്‍ ലോക്‌സഭാംഗമായ ഇഹ്‌സാന്‍ ജാഫ്രിയടക്കമുള്ള 69 പേര്‍ കൊലചെയ്യപ്പെട്ട കേസില്‍ 36 പേരെ വെറുതെവിട്ടും 24 പേരെ ശിക്ഷിച്ചും കഴിഞ്ഞവര്‍ഷമാണ് അഹ്മദാബാദ് പ്രത്യേക കോടതി ഉത്തരവിട്ടത്.

2002 ഫെബ്രുവരി 27ന് ഗോദ്രയില്‍ തീവണ്ടി അഗ്നിക്കിരയാക്കപ്പെട്ടതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വംശഹത്യക്കിടെയുണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ ഭീകരസംഭവമാണ് ഇഹ്‌സാന്‍ ജാഫിയും കുടുംബവും ഉള്‍പ്പെടെയുള്ളവര്‍ താമസിച്ച ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി പാര്‍പ്പിടസമുച്ചയത്തില്‍ ഇരുപതിനായിരത്തോളം വരുന്ന അക്രമികള്‍ നടത്തിയ കൂട്ടക്കൊല. 29 വലിയ ബംഗ്ലാവുകളും 10 ഫഌറ്റുകളുമടങ്ങുന്ന ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരില്‍ ബഹുഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. മണിക്കൂറുകളോളം ഹൗസിങ് സൊസൈറ്റി ഉപരോധിച്ച ശേഷമാണ് അക്രമികള്‍ കൃത്യം നടപ്പാക്കിയത്. 39 മൃതദേഹങ്ങള്‍ മാത്രമാണ് സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയത്. 30 പേരെ കാണാതായി. എന്നാല്‍ പിന്നീട് കാണാതായവരെയെല്ലാം കൊല്ലപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു.

2 more accused in Gulberg massacre case granted bail



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; വിശദീകരണം തേടി ഗവര്‍ണര്‍; ഡിജിപിയും, ചീഫ് സെക്രട്ടറിയും നേരിട്ടെത്തണം

Kerala
  •  2 months ago
No Image

ദുബൈ; അലക്കുശാലയിൽ വസ്ത്രം നഷ്ടപ്പെട്ടതിന് 9,000 ദിർഹം നഷ്ടപരിഹാരം

uae
  •  2 months ago
No Image

മയക്കുമരുന്ന് കേസ്: താരങ്ങളെ ഹോട്ടലില്‍ എത്തിച്ചയാള്‍ കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

വീട്ടുകാര്‍ മൊബൈല്‍ വാങ്ങി നല്‍കിയില്ല; പ്ലസ് ടു വിദ്യാര്‍ഥി പുഴയില്‍ ചാടി; നീന്തി കരകയറി

Kerala
  •  2 months ago
No Image

ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്രസ അൽ ഖൂദിൻ്റെ മീലാദ് ഫെസ്റ്റ് ഒക്ടോബർ 10 ന്

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം;  കനത്ത മഴയ്ക്ക് സാധ്യത,ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

latest
  •  2 months ago
No Image

'വിധി നിര്‍ണയത്തില്‍ പിഴവില്ല'; നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കാരിച്ചാല്‍ ചുണ്ടന്‍ തന്നെ വിജയി,വീയപുരത്തിന്റെ അപ്പീല്‍ തള്ളി

Kerala
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം; ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

ഓം പ്രകാശിനെതിരായ മയക്കുമരുന്ന് കേസ്: അന്വേഷണം സിനിമാ താരങ്ങളിലേക്ക്, ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറിയിലെത്തിയതായി റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

വംശഹത്യയുടെ ഒന്നാം വാര്‍ഷികത്തിലും കൂട്ടക്കൊല തുടര്‍ന്ന് ഇസ്‌റാഈല്‍; ജബലിയ ക്യാംപില്‍ ആക്രമണം, 17 മരണം ഒമ്പത് കുഞ്ഞുങ്ങള്‍

International
  •  2 months ago