HOME
DETAILS

ചികിത്സയില്‍ കഴിയുന്ന കുട്ടികളെ മാറ്റാതെ വാര്‍ഡില്‍ പെയിന്റിങ് ജോലി ആരംഭിച്ചത് വാക്കേറ്റത്തിനിടയാക്കി

  
backup
November 07 2018 | 04:11 AM

%e0%b4%9a%e0%b4%bf%e0%b4%95%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b5%81

അമ്പലപ്പുഴ: ചികിത്സയില്‍ കഴിയുന്ന കുട്ടികളെ മറ്റ് സൗകര്യം ഒരുക്കാതെ വാര്‍ഡില്‍ പെയിന്റിംഗ് ജോലി ആരംഭിച്ചത് വാക്കേറ്റത്തിനിടയാക്കി. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപയിലെ കുട്ടികളുടെ ചികിത്സാ വിഭാഗമായ ഒന്നാം വാര്‍ഡിലാണ് ഇന്നലെ രാവിലെയോടെ സംഭവം. ആശുപത്രി മോഡിപിടിപ്പിക്കലുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ വാര്‍ഡിലെത്തി ചുമലിലും സീലിംഗിലും പെയിന്റിംഗ് ജോലി ആരംഭിച്ചു. എന്നാല്‍ ഈ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികളെ വേറെ വാര്‍ഡുകളിലേക്ക് മാറ്റാതെയായിരുന്നു ബന്ധപ്പെട്ടവര്‍ തൊഴിലാളികളെ പെയിന്റിംഗ് ജോലിക്കായി പറഞ്ഞയച്ചത്.
ജോലി ആരംഭിച്ചതോടെ പെയിന്റ് തെറിച്ച് രോഗികളായ കുട്ടികളുടേയും ബന്ധുക്കളുടേയും ദേഹത്ത് വീഴുകയും പെയിന്റിന്റെ അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് കുട്ടികള്‍ക്ക് ശ്വാസം മുട്ടലും ചുമയും അനുഭവപ്പെടുകയുമായിരുന്നു.
ഇതോടെ തൊഴിലാളികളും കുട്ടികളുടെ ബന്ധുക്കളും തമ്മില്‍ വാക്കേറ്റത്തിലായി. സാധാരണ മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിനു ശേഷമാണ് അറ്റകുറ്റപണി നടത്തുന്നത്. എട്ട് ക്യാബിനുകളാണ് ഒന്നാം വാര്‍ഡില്‍ കുട്ടികള്‍ക്കായി സജീകരിച്ചിരിക്കുന്നത്. ഒന്നാമത്തെ ക്യാബിനില്‍ പെയിന്റടി തുടങ്ങുമ്പോള്‍ കുട്ടികളെ മറ്റ് ക്യബിനിലേക്ക് മാറ്റുകയും ജോലി പൂര്‍ത്തിയായതിനുശേഷം കുട്ടികളെ വീണ്ടും തിരിച്ചുകൊണ്ടുവരുകയുമാണ് വേണ്ടത്.
എന്നാല്‍ ഇതിന് വാര്‍ഡിന്റെ ചുമതല വഹിച്ചിരുന്നവരോ മറ്റ് ഉത്തരവാദിത്വപെട്ടവരോ തയാറാവാതെ ജോലിക്കാരെ പറഞ്ഞുവിടുകയാണുണ്ടായത്. പ്രതിഷേധത്തെ തുടര്‍ന്ന് ഉച്ചയോടെ തൊഴിലാളികള്‍ ജോലി നിര്‍ത്തിവച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Kerala
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ക്ക് ഒക്ടോബര്‍ 7 മുതല്‍ 11 വരെ നിയന്ത്രണം 

Kerala
  •  2 months ago
No Image

കൊച്ചിയില്‍ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി; മൂന്നര വയസുള്ള കുഞ്ഞ് ഗുരുതര പരുക്കോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

എഡിജിപിയെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ബിനോയ് വിശ്വം

Kerala
  •  2 months ago
No Image

മൃഗശാലയില്‍ നിന്ന് ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങും പിടിയില്‍

Kerala
  •  2 months ago
No Image

സൈനികന്‍ തോമസ് ചെറിയാന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു

Kerala
  •  2 months ago
No Image

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തീയതികളില്‍ മാറ്റം, ജനുവരി ആദ്യ വാരം നടത്തിയേക്കും, തീയതി പിന്നീട്

Kerala
  •  2 months ago
No Image

ട്രെയിനിന്റെ പടിയിലിരുന്ന് യാത്ര; കാല്‍ തെന്നി ട്രാക്കിലേക്ക് വീണ് യാത്രക്കാരന് ദാരുണാന്ത്യം

National
  •  2 months ago
No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  2 months ago