ഹിന്ദു അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുമെന്ന് അമിത് ഷാ
കൊല്‍ക്കത്ത: അസമില്‍ കൊണ്ടുവന്ന പൗരത്വ രജിസ്റ്റര്‍ രാജ്യത്തെമ്പാടും കൊണ്ടുവരുമെന്നും നുഴഞ്ഞുകയറ്റക്കാരെ തിരഞ്ഞുപിടിച്ചു പുറത്താക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബി.ജെ.പി റാലിയിലാണ് ഷായുടെ പ്രഖ്യാപനം. പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരുന്നതിനെതിരേ രംഗത്തെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജിക്കെതിരേ അമിത് ഷാ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തു. മുന്‍പ് അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരായിരുന്ന മമത, ഇപ്പോള്‍ ഭരണത്തിനായി അവര്‍ക്കു പക്ഷംപിടിക്കുകയാണെന്നും തൃണമൂല്‍ എത്ര എതിര്‍ത്താലും ബി.ജെ.പി പൗരത്വ രജിസ്റ്റര്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരില്‍ ആരെയും രാജ്യത്തു തങ്ങാന്‍ അനുവദിക്കില്ല. ഇന്ത്യയില്‍ അതിഥികളായെത്തിയ മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്കായുള്ള പൗരത്വ നിയമഭേദഗതി ഉടന്‍ കൊണ്ടുവരും. ഹിന്ദുവായ ഒരു അഭയാര്‍ഥിയും പുറത്തുപോകേണ്ടിവരില്ലെന്നും നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഒരാള്‍ക്കു പോലും ഇവിടെ തുടരാനാകില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ബംഗാളില്‍ നടക്കാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു സര്‍ക്കാരുണ്ടാക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.
അസം പൗരത്വ രജിസ്റ്ററിനെ നിശിതമായി വിമര്‍ശിച്ചിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ബംഗാളില്‍ അതു നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നു നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനോടുള്ള പ്രതികരണമായായിരുന്നു അമിത് ഷായുടെ പരാമര്‍ശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."