HOME
DETAILS
MAL
വിജ്ഞാപനമിറക്കല് തെരഞ്ഞെടുപ്പിന് ശേഷം
backup
October 01 2019 | 19:10 PM
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ കുറയ്ക്കുന്നതില്‍ തീരുമാനമെടുക്കുന്നതിനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍.
അഞ്ച് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പിഴ കുറയ്ക്കുന്നതിനുള്ള തീരുമാനം നടപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണ്ടിവരും. അതിനാല്‍ വിജ്ഞാപനമിറക്കുന്നത് തെരഞ്ഞെടുപ്പിനുശേഷം മതിയോയെന്ന് നിയമ സെക്രട്ടറി സര്‍ക്കാരിനോട് ചോദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാതെ പിഴ കുറയ്ക്കുന്നതിനുള്ള തീരുമാനം തെരഞ്ഞെടുപ്പിനുശേഷം കൈക്കൊള്ളാമെന്ന ആലോചനയാണ് സര്‍ക്കാര്‍.പിഴ കുറയ്ക്കുന്നത് സംബന്ധിച്ച് ഗതാഗത കമ്മിഷണര്‍ തയാറാക്കിയ ശുപാര്‍ശ ഗതാഗത മന്ത്രിയുടെ ഓഫിസില്‍നിന്ന് നിമയ വകുപ്പിന് കൈമാറുകയായിരുന്നു. നിയമവകുപ്പാണ് മുഖ്യമന്ത്രിയുടെ അനുമതിക്കായി ഫയല്‍ കൈമാറിയത്.
സംസ്ഥാനത്തിന് ഇടപെടാന്‍ കഴിയുന്ന ഏഴ് കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ പതിനേഴോളം കുറ്റകൃത്യങ്ങളുടെ പിഴ കുറയ്ക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
32 ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും ശിക്ഷയുമാണ് കേന്ദ്ര സര്‍ക്കാര്‍ നിയമംമൂലം ഭേദഗതി ചെയ്തത്. ഇതില്‍ സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കാത്തത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കുള്ള പിഴ പകുതിയായി കുറയ്ക്കാമെന്ന കരടാണ് ഗതാഗത വകുപ്പ് തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."