അപകടങ്ങള്‍ തുടര്‍ക്കഥയായി കുളത്തറകുഴി പന്നിയാറുകൂട്ടി റോഡ്
രാജാക്കാട്: അപകടക്കെണിയായ രാജാക്കാട് കുളത്തറക്കുഴി പന്നിയാറുകൂട്ടി റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. പന്നിയാറുകൂട്ടിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് തോട്ടിലേയ്ക്ക് മറിഞ്ഞു. ഒഴിവായത് വന്‍ ദുരന്തം.
ഇന്നലെ പുലര്‍ച്ചെ നാലുമണിക്ക് രാജക്കാട് നിന്നും എറണാകുളത്തേയ്ക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ആണ് കുത്തിറക്കത്തില്‍ നിയയന്ത്രണം നഷ്ടപ്പെട്ട് കൊടും വളവ് തിരിയാതെ തോട്ടിലേയ്ക്ക് മറിഞ്ഞത്.
33 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നിസ്സാര പരുക്കുകളേറ്റു.
കഴിഞ്ഞ വര്‍ഷം ഇവിടെ മാങ്ങാ ലോഡുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ച സംഭവവും ഉണ്ടായിരുന്നു. അപകടങ്ങള്‍ തുടര്‍ക്കഥയായി മാറിയ സാഹചര്യത്തില്‍ പൊന്മുടി തൂക്ക് പാലത്തിന് സമീപം സമാന്തരപാലം നിര്‍മിച്ച് വാഹന ഗതാഗതം ഇതുവഴി കടത്തിവടുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.
ഇതേതുടര്‍ന്ന് സര്‍ക്കാര്‍ പാലം നിര്‍മിക്കുന്നതിന് തീരുമാനിക്കുകയും സോയില്‍ ടെസ്റ്റടക്കമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ല. പൊന്മുടി തൂക്കുപാലത്തിന് സമാന്തരമായി പാലം നിര്‍മിച്ചാല്‍ ഈ റൂട്ടിലുള്ള ഗതാഗതക്കുരുക്കിനും പരിഹാരം കാണുവാന്‍ കഴിയും. മാത്രവുമല്ല വലി രീതിയിലുള്ള അപകടങ്ങള്‍ക്കും തടയിടാന്‍ കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."