HOME
DETAILS
MAL
ബന്ദിപ്പൂര്‍: സര്‍വകക്ഷി യോഗം വിളിക്കണം, പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തുനല്‍കി
backup
October 01 2019 | 19:10 PM
തിരുവനന്തപുരം: ബന്ദിപ്പൂര്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിക്കാനുള്ള നീക്കം തടയുന്നതിനായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ചെന്നിത്തല കത്തുനല്‍കി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഈ വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്തണം. രാത്രികാല യാത്രാ നിരോധനം തന്നെ ജനജീവിതത്തെ ബുദ്ധിമുട്ടിലാഴ്ത്തുമ്പോഴാണ് പൂര്‍ണ നിരോധനം നടപ്പാക്കാനുള്ള നീക്കം നടത്തുന്നത്. വയനാടിനെ ഒറ്റപ്പെടുത്താനും വികസന മുരടിപ്പിലേക്ക് നയിക്കുകയും ചെയ്യുന്ന തലതിരിഞ്ഞ പരിഷ്‌കരണമാണിത്.
കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങള്‍ ഇതിനെതിരേ ഒറ്റക്കെട്ടായി സമരമുഖത്താണ്. സുല്‍ത്താന്‍ ബത്തേരിയിലെ യുവജന സംഘടനകളുടെ അനിശ്ചിതകാല നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്.വയനാട് എം.പി രാഹുല്‍ഗാന്ധി അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ ശക്തമായ ഇടപെടലാണ് നടത്തുന്നത്. പൂര്‍ണമായ യാത്രാ നിരോധനത്തില്‍ ആശങ്കയിലായ കര്‍ഷകര്‍ നടത്തിയ ലോങ്മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്കുനേരെ അധികൃതര്‍ കണ്ണടയ്ക്കരുതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."