പ്രവാചക മാതൃകയെ ജീവിതം കൊണ്ട് അടയാളപ്പെടുത്തണം: ഉമ്മര്‍ മാസ്റ്റര്‍
ഓമശ്ശേരി: പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ അധ്യാപനങ്ങളെ നമ്മുടെ ജീവിതം കൊണ്ട് അടയാളപ്പെടുത്തണമെന്നും അത് വഴി ഇതര വിശ്വാസികള്‍ക്ക് നാം മാതൃകയാകണമെന്നും മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. എസ്.വൈ.എസ് മീലാദ് കാംപയിന്റെ ഭാഗമായി ഓമശ്ശേരി പഞ്ചായത്ത് സമസ്ത കോഡിനേഷന്‍ സമിതി ഓമശ്ശേരിയില്‍ നടത്തിയ മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു ജനതയുടെ മുഴുവന്‍ ആവിഷ്‌കാരമാണ് പ്രവാചകന്‍ വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രകടിപ്പിച്ചത്.
മറ്റുള്ളവരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുക വഴി ഉജ്വലമായ മനുഷ്യാവകാശ പ്രഖ്യാപനത്തെയാണ് ലോകം കേട്ടതും തിരിച്ചറിഞ്ഞതുമെന്നും അദ്ദേഹം പറഞ്ഞു. ചെയര്‍മാന്‍ എന്‍. അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷനായി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ആമുഖ പ്രഭാഷണവും അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി ആലുവ പ്രമേയ പ്രഭാഷണവും നടത്തി. ബാവ ജീറാനി കളരാന്തിരി, പി.സി കുഞ്ഞാലന്‍കുട്ടി ഫൈസി, അബു മൗലവി അമ്പലക്കണ്ടി, അബ്ദുല്ല ഫൈസി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, പി.വി അബ്ദുറഹിമാന്‍, ഇബ്രാഹിം വെളിമണ്ണ, യു.കെ ഹുസൈന്‍ ഓമശ്ശേരി, എന്‍. മുഹമ്മദ് ഫൈസി പ്രസംഗിച്ചു.
കണ്‍വീനര്‍ ഉമ്മര്‍ ഫൈസി മങ്ങാട് സ്വാഗതവും മുനീര്‍ കൂടത്തായി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."