HOME
DETAILS

രണ്ടാം ഭാഷാ സമരത്തിലേക്ക് പൊതുസമൂഹത്തെ തള്ളിവിടരുത്: കെ.എ.ടി.എഫ്

  
backup
November 07 2018 | 04:11 AM

%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%ad%e0%b4%be%e0%b4%b7%e0%b4%be-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95

കോഴിക്കോട്്: ഭാഷാധ്യാപക ദ്രോഹനടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പും ധനകാര്യ വകുപ്പും മുന്നിട്ടിറങ്ങിയ സാഹചര്യത്തില്‍ ഭാഷാധ്യാപനം പ്രതിസന്ധികളെ നേരിടുകയാണെന്നും പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെ.എ.ടി.എഫ്)സംസ്ഥാന എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ നിസ്സംഗത വെടിഞ്ഞ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ 1980ലെ ഭാഷാസമരം പോലൊരു സമരത്തെ നേരിടേണ്ടി വരുമെന്നും പ്രശ്‌നം കലുഷിതമാക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മുതൂര്‍ ആവശ്യപ്പെട്ടു.
കോഴിക്കോട് ചേര്‍ന്ന യോഗം സമാന ചിന്തഗതിക്കാരുമായി യോജിച്ച് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.
പാര്‍ട് ടൈം അധ്യാപകരുടെ പെന്‍ഷന്‍, പി.എഫ് വിഷയങ്ങള്‍, ബദല്‍ സംവിധാനങ്ങളില്ലാതെ ഡി.എല്‍.ഇ.ഡി പരിശീലനം നിര്‍ത്തല്‍, പ്രമോഷന്‍ അനുപാതം കുറച്ചത്, എന്‍.സി.എയുടെ മറവില്‍ നിയമന നിരോധനം, ബ്രോക്കന്‍ സര്‍വിസ്, ഐ.ടി, കെ ടെറ്റ് യോഗ്യതാപ്രശ്‌നങ്ങള്‍, പി.എസ്.സി നിയമനം എന്നീ വിഷയങ്ങളിലെല്ലാം ഭാഷാ അധ്യാപകര്‍ക്ക് അനുകൂലമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മൂസക്കുട്ടി, എം.വി അലിക്കുട്ടി, എം.പി അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ റഷീദ് പാലക്കാട്, ടി.പി അബ്ദുല്‍ ഹഖ്, മാഹിന്‍ ബാഖവി, പി.പി ലത്തീഫ്, എസ്.എ റസാഖ്, ഷാക്കിര്‍, എ.പി ബഷീര്‍, ഫൈസല്‍ ബാബു, അനീസലി ഇടുക്കി, മറിയുമ്മ ടീച്ചര്‍ സംസാരിച്ചു

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago