സമസ്ത സാരഥീ സംഗമം കൊല്ലത്ത്
തേഞ്ഞിപ്പലം: മദ്‌റസാ പഠനരംഗവും മദ്‌റസാ-റെയ്ഞ്ച് പ്രവര്‍ത്തനങ്ങളും സജീവമാക്കുന്നതിന്റെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുതിയ അധ്യയന വര്‍ഷത്തില്‍ സംഘടിപ്പിക്കുന്ന സാരഥീ സംഗമം ഓഗസ്റ്റ് ഏഴിന് കൊല്ലം ജില്ലയിലെ കൊല്ലൂര്‍വിള പള്ളിമുക്ക് ജനതാ ഓഡിറ്റോറിയത്തില്‍ നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഓണംപിള്ളി മുഹമ്മദ് ഫൈസി, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രസംഗിക്കും.
സാരഥീ സംഗമത്തിലും പഠന ക്യാംപിലും റെയ്ഞ്ച് സെക്രട്ടറി, പ്രസിഡന്റ്, ചെയര്‍മാന്‍, ട്രഷറര്‍, റെയ്ഞ്ച് മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പ്രസിഡന്റ് സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."