മൂന്നര പതിറ്റാണ്ട് ജനപ്രതിനിധിയായിരുന്ന ടി.എ യൂനുസിന്റെ ഓര്‍മക്കായി നിര്‍മിച്ച ആര്‍.ഒ പ്ലാന്റ് നാളെ നാടിന് സമര്‍പ്പിക്കും
അമ്പലപ്പുഴ: മൂന്നരപതിറ്റാണ്ടു കാലം ഗ്രാമപഞ്ചായത്തംഗമായിരുന്ന ജനപ്രതിനിധയുടെ ഓര്‍മക്കായി സൗജന്യമായി കുടിവെളളം വിതരണം ചെയ്യാന്‍ ആര്‍.ഒ പ്ലാന്റ് സ്ഥാപിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തില്‍ 35 വര്‍ഷക്കാലം തുടര്‍ച്ചയായി ജനപ്രതിനിധിയായിരുന്ന തയ്യില്‍ ടി.എ യുനുസിന്റെ ഓര്‍മക്കായാണ് പുന്നപ്ര കളത്തട്ട് ജംഗ്ഷന് പടിഞ്ഞാറ് ആര്‍.ഒ പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്.
ജനപ്രതിനിധിയായ കാലം മുതല്‍ക്കേ നാട്ടിലെ കുടിവെളളപ്രശ്‌നം പരിഹരിക്കുന്നതിനും റോഡുനിര്‍മ്മിക്കുന്നതിനുമൊക്കെ മുന്‍പന്തിയിലായിരുന്ന റ്റി എ യൂനൂസ്. മുസ്ലീം ലീഗിന്റെ മുതിര്‍ന്ന നേതാവ് ലാന്റ് അസ്സസ്‌മെന്റ് മെമ്പര്‍, ബി.ഡി.സി വൈസ് ചെയര്‍മാന്‍, പുന്നപ്ര വണ്ടാനം ഷറഫുല്‍ ഇസ്ലാം പ്രസിഡന്റ്, മില്‍മാ ഏജന്‍സീസ് അസോസിയേഷന്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. 2009ലാണ് ഇദ്ദേഹം മരണപ്പെടുന്നത്. 1992 ല്‍ പുന്നപ്ര ഫിഷ്‌ലാന്റ് തീരദേശ റോഡുമായി ബന്ധിപ്പിക്കുന്നതിലേക്ക് അന്നത്തെ ധനകാര്യമന്ത്രി ഇദ്ദേഹം നിയുക്തനായിരുന്ന 10 -ാം വാര്‍ഡില്‍ റോഡിന് പണം അനുവദിക്കുകയും ഈ റോഡിന് ഇദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ തന്നെ മെമ്പര്‍ റോഡെന്ന് നാട്ടുകാര്‍ നാമകരണം ചെയ്യുകയായിരുന്നു. ഇതേ തുടര്‍ന്ന് മെമ്പര്‍ റോഡിന് സമീപത്തുതന്നെ ആണ് മകന്‍ ഹബീബ് റഹ്മാന്‍ പിതാവിന്റെ ഓര്‍മസൂചകമായി 24 മണിക്കൂറും പൊതുജനങ്ങള്‍ക്ക് സൗജന്യമായി ശുദ്ധജലം ലഭിക്കാന്‍ സൗകര്യം ഒരുക്കികൊടുത്തത്. ജാതിഭേദമത രാഷ്ട്രീയമതമന്യേ എല്ലാവരോടും ഒരേ നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ആര്‍.ഒ പ്ലാന്റ് ഉദ്ഘാടനംനാളെ രാവിലെ 8.30ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."