HOME
DETAILS

ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന

  
backup
August 04 2016 | 21:08 PM

%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%b5%e0%b4%95%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%8d-2


അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പ് വീണ്ടും മിന്നല്‍ പരിശോധന നടത്തി. ശുചിത്വം പാലിക്കാത്ത ഒരു ഹോട്ടലിന് നോട്ടീസ് നല്‍കി.
അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷിബു സുകുമാരന്റെ നിര്‍ദേശ പ്രകാരം അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്‌നേഹലതയുടെ നേതൃത്വത്തിലുളള സംഘമാണ് ഇന്നലെ ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ക്യാന്റീനിലും സമീപത്തെ ഹോട്ടലുകളിലും തുടര്പരിശോധന നടത്തിയത്. തിങ്കളാഴ്ച ഡോ ഷിബു സുകുമാരന്റെ നേതൃത്വത്തിലുളള സംഘം നടത്തിയ പരിശോധനയില്‍ ക്യാന്റീനും മറ്റ് ഹോട്ടലുകളും വൃത്തിഹീനമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് തെളിഞ്ഞിരുന്നു.
തുടര്‍ന്ന് 2 ദിവസനത്തിനുളളില്‍ ക്യാന്റീനും മറ്റ് ഹോട്ടലുകള്‍ 7 ദിവസത്തിനകവും വൃത്തിയാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘം ഇന്നലെ ഇവിടങ്ങളില്‍  വീണ്ടും പരിശോധനക്കെത്തിയത്. ക്യാന്റീന്റെ അടുക്കളയും പരിസരവും വൃത്തിയാക്കിയിരുന്നു.
പച്ചക്കറികള്‍ ഉള്‍പ്പെടെയുളള ചില സാധനങ്ങള്‍ നിലത്തുവെക്കുന്നത് ഒഴിവാക്കണമെന്ന് സംഘം നിര്‍ദേശിച്ചു. ഇവിടുത്തെ ജീവനക്കാര്‍ക്കെല്ലാം നിര്‍ബന്ധമായും ഹെല്‍ത്ത് കാര്‍ഡ് എടുക്കണമെന്നും ഇതിനുളള പ്രതിരോധ കുത്തിവെയ്പ് ഉള്‍പ്പെടെയുളള നടപടികള്‍ ഇന്ന് ആരംഭിക്കണമെന്നും സംഘം നിര്‍ദ്ദേശിച്ചു. സമീപത്തെ സഫ, മഡോണ എന്നീ ഹോട്ടലുകളിലും സംഘം പരിശോധന നടത്തി. നേരത്തെ നല്‍കിയ സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതിനാല്‍ 2 ഹോട്ടലുകളും അടച്ചിട്ട് ശുചീകരണ പ്രവര്‍ത്തനം നടത്തണമെന്നും തിങ്കളാഴ്ചക്കകം ഇവ പരിഹരിച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടിക്കുമെന്നും സംഘം മുന്നറിയിപ്പു നല്‍കി.
സമീപത്തെ മറ്റൊരു ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായി പ്രവര്‍ത്തിച്ചതിനാല്‍ ഈ ഹോട്ടലിന് നോട്ടീസ് നല്‍കി. ഒരാഴ്ചയ്ക്കകം ഇതിന്റെ പോരായ്മകള്‍ പരിഹരിക്കണമെന്നും സംഘം നിര്‍ദേശിച്ചു.
ഇനി മുതല്‍ എല്ലാ ആഴ്ചയ#ിലും ഹോട്ടലുകളില്‍ തുടര്‍പരിശോധന ഉണ്ടാകുമെന്ന് പരിശോധനക്ക് നേതൃത്വം നല്‍കിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്‌നേഹലത പറഞ്ഞു.  
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ജയകൃഷ്ണന്‍, ശ്യാംകുമാര്‍, വിനോദ്, അന്‍ഷാദ് എന്നിവരും പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago