ഗാന്ധിജയന്തി ദിനത്തില്‍ മോദിയുടെ ഐന്‍സ്റ്റീന്‍ ചലഞ്ച്
ന്യൂഡല്‍ഹി: 150ാം ഗാന്ധിജയന്തി ദിനത്തില്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഗാന്ധിജിയെക്കുറിച്ച് ഐന്‍സ്റ്റീന്‍ പറഞ്ഞ വാക്കുകളെ ഓര്‍മിപ്പിച്ചാണ് ഇങ്ങനെ ഒരു ചലഞ്ച് മുന്നോട്ട് വെച്ചത്. ഭൂമിയില്‍ രക്തവും മാംസവുമുള്ള ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി വരുംതലമുറ വിശ്വസിച്ചേക്കില്ലെന്നായിരുന്നു ഐന്‍സ്റ്റീന്റെ വാക്കുകള്‍. ന്യൂയോര്‍ക്ക് ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് അദ്ദേഹം പുതിയ ആശയം പങ്കുവെച്ചിരിക്കുന്നത്.
ഗാന്ധിയോടുള്ള ആദരസൂചകമായി താന്‍ ഐന്‍സ്റ്റീന്‍ ചലഞ്ച് എന്ന ആശയം മുന്നോട്ടുവെക്കുന്നെതെന്ന് മോദി പറയുന്നു. 'ഭാവിതലമുറ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ ഓര്‍ത്തിരിക്കുമെന്ന് എങ്ങനെ ഉറപ്പാക്കാനാവും എന്നതാണ് ചലഞ്ച്. ഗാന്ധിയന്‍ ആദര്‍ശങ്ങളും ആശയങ്ങളും നവീനരീതിയില്‍ പ്രചരിപ്പിക്കാന്‍ ചിന്തകരെയും സംരംഭകരെയും സാങ്കേതികവിദഗ്ധരെയും ഞാന്‍ ക്ഷണിക്കുന്നു' എന്തുകൊണ്ട് ഇന്ത്യയ്ക്കും ലോകത്തിനും ഗാന്ധിയെ വേണം എന്ന തലക്കെട്ടിലാണ് മോദിയുടെ ലേഖനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."