ബാര്‍ അവധി കണക്കാക്കി മുന്‍കൂട്ടി വാങ്ങിവച്ച മദ്യം ഒഴിച്ചുകളഞ്ഞ അച്ഛനെ മകന് ക്രൂരമായി മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ പുറത്തായതോടെ വധശ്രമത്തിന് കേസെടുത്ത് പൊലിസ്
ആലപ്പുഴ: ബാര്‍ അവധി കണക്കിലെടുത്ത് മുന്‍കൂട്ടി വാങ്ങിവച്ച മദ്യം ഒഴിച്ചുകളഞ്ഞ അച്ഛനെ മകന് ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്. ഉമ്പര്നാട്ആലപ്പുഴ ഉമ്പര്‍നാട് സ്വദേശി രഘുവിനെയാണ് മകന് രതീഷ്(29) ക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലിസ് ഇയാള്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്തു.
ഒന്നാം തിയതിയും ഗന്ധിജയന്തിയും ബാറിന് അവധിയായതിനാല്‍ രതീഷ് നേരത്തേ മദ്യം വാങ്ങിവച്ചിരുന്നു. എന്നാല്‍ ഇത് കണ്ടുപിടിച്ച രഘു മദ്യം പുറത്തേക്ക് ഒഴിച്ചുകളയുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് മകന് അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ചത്. മുഖത്തടിച്ചും മുണ്ടുരിഞ്ഞും നിലത്തിട്ട് ചവിട്ടിയും രഘുവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്.
സംഭവം നടക്കുമ്പോള്‍ സമീപത്തുണ്ടായിരുന്ന ആരോ ആണ് ദൃശ്യം പകര്‍ത്തിയത്. ഇയാള്‍ക്കു നേരെയും രതീഷ് ആക്രോശിച്ച് അടുക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മര്‍ദ്ദനത്തിനിടെ പിടിച്ചുമാറ്റാനെത്തിയ യുവാവിനോടും ഇയാള്‍ തട്ടിക്കയറുന്നുണ്ട്. എന്നാല്‍ സംഭവം വിവാദമായതോടെ കുറത്തിക്കാട് പൊലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ ഇതുവരേ പിടികൂടാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."