ദേശീയപാത സമരം: സ്ത്രീകളും കുട്ടികളും സമരപ്പന്തലില്‍
വാടാനപ്പള്ളി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായ പുതിയ അലൈമെന്റ് പ്രകാരം കുടിയിറക്കപ്പെടുന്നവര്‍ മുപ്പത്തിനാല് ദിവസമായി ഏങ്ങണ്ടിയൂര്‍ അഞ്ചാം കല്ലില്‍ നടന്നുവരുന്ന കുടിയിറക്ക് വിരുദ്ധ സത്യഗ്രഹ പന്തലില്‍ പിന്തുണയുമായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഡനെത്തി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് നടന്ന സമാപനയോഗത്തില്‍ സമരസമിതി ഭാരവാഹി കെ.എസ് ദേവദത്ത് അധ്യക്ഷയായി.പഞ്ചായത്ത് യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇര്‍ഷാദ് കെ. ചേറ്റുവ, വ്യാപാരി വ്യവസായി പ്രതിനിധി എന്‍.കെ ശങ്കരന്‍കുട്ടി, എസ്.യു.സി.ഐ ജില്ലാ കമ്മറ്റി അംഗം ഉണ്ണികൃഷ്ണന്‍, സമരസമിതി ഭാരവാഹികളായ അജയഘോഷ്, ആര്‍.എം ഷംസു, ഷീല അജയഘോഷ്, വിജീഷ് തെക്കേടത്ത്, തമ്പി കളത്തില്‍ ഷൈല പ്രസംഗിച്ചു.
രാവിലെ ആരംഭിച്ച സത്യഗ്രഹ സമരം ദേശീയ പാത സംരക്ഷണ സമിതി കണ്‍വീനര്‍ ഹാഷിം ചേന്ദംപിള്ളി ഉദ്ഘാടനം ചെയ്തു. ബിനു റോയ് അധ്യക്ഷയായി.
സമരത്തിന്റെ ഭാഗമായി നവമ്പര്‍ ഒന്‍പതിന് എങ്ങണ്ടിയൂര്‍ പഞ്ചായത്തിലേക്ക് സമരസമിതിയുടെ നേതൃത്വത്തില്‍ രാവിലെ 9.30ന് ബഹുജന മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് സമരസമിതി ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."