ഗാന്ധിയെ ചേര്‍ത്തുപിടിച്ച് ആര്‍.എസ്.എസ് ; സമൂഹമാധ്യമങ്ങളില്‍ പരിഹാസം ശക്തം
തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ ഗാന്ധിയെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ് ആര്‍.എസ്.എസും ബി.ജെ.പിയും. ഗാന്ധി ഘാതകന്‍ ഗോഡ്‌സേയുടെ പേരില്‍ ക്ഷേത്രം പണിയാന്‍ ഒരുങ്ങുന്നവര്‍ ഇപ്പോള്‍ ഗാന്ധിയോട് പ്രത്യേക സ്‌നേഹം നടിച്ച് രംഗത്തെത്തിയതാണ് പരിഹാസത്തിന് കാരണമായത്. ആര്‍.എസ്.എസിന്റെ പെട്ടെന്നുണ്ടായ ഗാന്ധി സ്‌നേഹം സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുകയാണ്.
ബി.ജെ.പിയുടെ മുഖപത്രത്തില്‍ ഉള്‍പ്പെടെ അഗാധമായ ഗാന്ധി സ്‌നേഹമാണ് ഇന്നലെ കണ്ടത്. ഗാന്ധിയന്‍ ആശയങ്ങളുടെ യഥാര്‍ഥ ചൗക്കീദാറാണ് നരേന്ദ്രമോദിയെന്ന് പത്രത്തിന്റെ ഒന്നാംപേജില്‍ കൊടുത്തിരിക്കുന്നു. ഗാന്ധിജി വെളിച്ചമാണെന്ന എഡിറ്റോറിയലും ആ ജീവിതവീക്ഷണം സ്വായത്തമാക്കൂവെന്ന മോഹന്‍ ഭാഗവതിന്റെ ലേഖനവും ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സ്പ്രഡും പ്രത്യേക ഗാന്ധി സ്‌നേഹം സൂചിപ്പിക്കുന്നു.
തങ്ങള്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ കാവല്‍ക്കാരാണ് എന്ന രീതിയിലാണ് ഓരോ ലേഖനങ്ങളും. മാത്രമല്ല, ഗാന്ധിദിനത്തില്‍ പ്രത്യേക പരിപാടികളും ആര്‍.എസ്.എസ് സംഘടിപ്പിച്ചിട്ടുണ്ട്. ഇതൊക്കെ പ്രഹസനമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. ആര്‍.എസ്.എസിന്റെ പൊള്ളയായ ഗാന്ധി സ്‌നേഹം തുറന്നുകാണിക്കുന്ന ട്രോളുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഗാന്ധി ദര്‍ശനങ്ങളെ ചേര്‍ത്തുനിര്‍ത്തി ചരിത്രത്തെ അട്ടിമറിക്കാനുള്ള ആര്‍.എസ്.എസ് തന്ത്രമാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുണ്ട്. ഇതിനിടെ മാതൃഭൂമിയില്‍ മോഹന്‍ഭാഗവതിന്റെ ലേഖനം പ്രസിദ്ധീകരിച്ചതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്.
നരേന്ദ്രമോദി അധികാരമേറ്റ ശേഷം ഗാന്ധിയന്‍ ആദര്‍ശങ്ങളെ ഏറ്റെടുക്കാനുള്ള സംഘ്പരിവാര്‍ നീക്കം ശക്തമായിരുന്നു. എന്നാല്‍ ഗോഡ്‌സേയെ പ്രകീര്‍ത്തിച്ചുള്ള പ്രഗ്യാസിങ് ഠാക്കൂറിന്റേത് ഉള്‍പ്പെടെയുള്ള പ്രസ്താവനകളും തിരിച്ചടിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."