സമഗ്രമായ ട്രോമ കെയര്‍ സംവിധാനം കൊണ്ടുവരും: മന്ത്രി കെ.കെ. ഷൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് സമഗ്രമായ ട്രോമ കെയര്‍ സംവിധാനം കൊണ്ടുവരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ. എല്ലുരോഗ വിദഗ്ധരുടെ ബോണ്‍ ആന്റ് ജോയിന്റ് ദിനാചരണത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 108 ആംബുലന്‍സ് വിപുലീകരിച്ച് ആധുനിക സൗകര്യങ്ങളോടും കൂടിയ ആംബുലന്‍സ് സംവിധാനം സംസ്ഥാനമൊട്ടാകെ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ കുറയ്ക്കാനായി സര്‍ക്കാര്‍ സജീവമായി ഇടപെടുമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.ഇന്ത്യന്‍ ഓര്‍ത്തോപീഡിക് അസോസിയേഷന് പ്രസിഡന്റ് ഡോ. സുധീര്‍ കപൂര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യു, ഇന്റലിജന്റ്സ് ഡി.ജി.പി. എ. ഹേമചന്ദ്രന്, ആസ്റ്റര്‍ മെഡിസിറ്റി സി.ഇ.ഒ. ഡോ. ഹരീഷ് പിള്ള, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഷര്‍മ്മദ് എം.എസ്., ഡോ. സന്തോഷ് കുമാര്‍ എസ്.എസ്., ഡോ. ഷാനവാസ് ഇ.പി., ഡോ. അനൂപ് എസ്. എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."