HOME
DETAILS
MAL
ബന്ധു നിയമന വിവാദം; രേഖകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഫിറോസ് നേരിട്ട് ഓഫീസിലേക്ക്
backup
November 07 2018 | 07:11 AM
കോഴിക്കോട്: മൈനോറിറ്റി കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിച്ച മുഴുവനാളുകളുടെയും പേര് വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതയും പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ നേതൃത്വത്തില്‍ യൂത്ത് ലീഗ് നേതാക്കള്ഇന്ന് കോഴിക്കോട് ചക്കോരത്ത്കുളത്തെ ഓഫീസില്‍ ചെന്ന് ജനറല്‍ മാനേജരെ കാണും.
തസ്തികകളിലേക്ക് അപേക്ഷിച്ചവര്‍ മുഴുവന്‍ പേരും അയോഗ്യരായതുകൊണ്ടാണ് അദീപിനെ ക്ഷണിച്ചതെന്നായിരുന്നു മന്ത്രി ജലീലിന്റ വാദം.
ഇതിന്റെ രേഖകള്‍ പുറത്തു വിടാന്‍ യുത്ത്ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ രേഖകള്‍ പുറത്തു വിടാന്‍ തയ്യാറാവാത്ത സ്ഥിതിയിലാണ് നേരിട്ടു ഓഫീസില്‍ പോയി രേഖകള്‍ ആവശ്യപ്പെടാന്‍ യൂത്ത്ലീഗ് നേതൃത്വം തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."