HOME
DETAILS

ശബരിമലയില്‍ സ്ത്രീകളുടെ വ്രതകാലം 21 ദിവസമാക്കണമെന്ന ഹരജി തള്ളി

  
backup
November 07, 2018 | 8:54 AM

07-11-18-keralam-highcourt-rejects-petition

കൊച്ചി: ശബരിമലയില്‍ സ്ത്രീകളുടെ വ്രതകാലം 21 ദിവസമാക്കണമെന്നും ഇത് സംബന്ധിച്ച് തന്ത്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. എം.കെ.നാരായണന്‍ പോറ്റിയാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കാന്‍ തന്ത്രിക്ക് അധികാരമുണ്ടോ എന്ന് കോടതി ചോദിച്ചു. ഹരജിക്കാരനോട് സുപ്രീം കോടതിയെ സമീപിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം, ശബരിമല വിഷയത്തില്‍ സുപ്രിം കോടതിയില്‍ നിലനില്‍ക്കുന്ന പുനപരിശോധനാ ഹരജികളില്‍ തീരുമാനമുണ്ടാകുന്നത് വരെ ശബരിമലയില്‍ സ്ത്രീ പ്രവേശനം തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയും ഹൈക്കോടതി തള്ളി. സുപ്രിം കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ വരുന്ന ഹരജികള്‍ പരിഗണിക്കാന്‍ ആവില്ലെന്നായിരുന്നു കോടതിയുടെ നിലപാട്. ഇതേ ആവശ്യം ഉന്നയിച്ച് സുപ്രിം കോടതിയിലും ഹരജി നല്‍കിയിട്ടുണ്ടെന്ന കാര്യം ഹൈക്കോടതി ചൂണ്ടിക്കാട്ടി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് മുഹമ്മദിന്റെ സ്ഥാനാരോഹണത്തിന് 20 വർഷം; ദുബൈയുടെ സമാനതകളില്ലാത്ത വളർച്ചയ്ക്ക് രണ്ട് പതിറ്റാണ്ട്

uae
  •  5 days ago
No Image

തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് മൂന്ന് വർഷം തടവ്

Kerala
  •  5 days ago
No Image

അയ്യർ തിരിച്ചെത്തി, സൂപ്പർതാരം വീണ്ടും പുറത്ത്; ഇതാ കിവികളെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  5 days ago
No Image

സ്ത്രീ സുരക്ഷ പദ്ധതി; ഇതുവരെ അപേക്ഷിച്ചത് 8,52,223 പേര്‍

Kerala
  •  5 days ago
No Image

വിജയ് ഹസാരെയിൽ സഞ്ജു-രോഹൻ കൊടുങ്കാറ്റ്; ജാർഖണ്ഡിനെ വീഴ്ത്തി കേരളം

Cricket
  •  5 days ago
No Image

11 വർഷങ്ങൾക്ക് ശേഷം മിന്നൽ സെഞ്ച്വറി; വിരമിച്ചിട്ടും ഞെട്ടിച്ച് വാർണർ

Cricket
  •  5 days ago
No Image

'ആക്രമണത്തിന് പിന്നാലെ വെനസ്വേല പ്രസിഡന്റിനേയും ഭാര്യയേയും ബന്ദിയാക്കി'; ഇരുവരേയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയെന്ന് ട്രംപ്

Kerala
  •  5 days ago
No Image

ഡയാലിസിസ് രോഗികള്‍ മരിച്ച സംഭവം; അണുബാധയെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  5 days ago
No Image

വെനസ്വേലയില്‍ അമേരിക്കയുടെ ബോംബാക്രമണം; ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

International
  •  5 days ago
No Image

ഉംറയ്ക്കു പോയ മലയാളി വനിത മദീനയിൽ കുഴഞ്ഞുവീണു മരിച്ചു

Saudi-arabia
  •  5 days ago