ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞന്റെ കൊലപാതകം, പൊലിസിന് നിര്‍ണായക തെളിവ് ലഭിച്ചു; ഒരാള്‍ അറസ്റ്റില്‍
ഹൈദരാബാദ്: ഐ.എസ്.ആര്‍.ഒയിലെ മലയാളി ശാസ്ത്രജ്ഞന്‍ എസ്.സുരേഷ് കുമാര്‍ (56) കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. സുരേഷിന്റെ സുഹൃത്ത് ശ്രീനിവാസ് (25) എന്നയാളാണ് പിടിയിലായത്. നഗരത്തിലെ വിജയ ഡയഗ്നോസ്റ്റിക് സെന്ററിലെ ജീവനക്കാരനാണ് ശ്രീനിവാസ്. രക്തസാംപില്‍ പരിശോധിക്കാനായി ഏതാനും മാസം മുന്‍പാണ് ആദ്യമായി ശ്രീനിവാസ് സുരേഷിന്റെ ഫഌറ്റില്‍ എത്തിയത്. പിന്നാലെ ഇരുവരും സൗഹൃദത്തിലാവുകയായിരുന്നു. ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതില്‍ വരെ സൗഹൃദം വളര്‍ന്നു. മിക്കദിവസവും സുരേഷിന്റെ വീട്ടില്‍ ശ്രീനിവാസ് എത്തും. തുടര്‍ന്ന് ഇരുവരും മദ്യപിക്കുകയും ചിലദിവസങ്ങളില്‍ ശ്രീനിവാസ് അവിടെ തന്നെ തങ്ങുമെന്നും പൊലിസ് പറഞ്ഞു. ഇതിനിടെ ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തില്‍ വിള്ളല്‍ ഉണ്ടായെന്നും സംഭവം നടന്ന തിങ്കളാഴ്ച രൂക്ഷമായ വാക്കുതര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്നും പൊലിസ് പറഞ്ഞു. ശ്രീനിവാസിനെ പൊലിസ് ചോദ്യംചെയ്തുവരികയാണ്.
ഐ.എസ്.ആര്‍.ഒക്കു കീഴിലുള്ള ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ (എന്‍.ആര്‍.എസ്.സി) ശാസ്ത്രജ്ഞനായ സുരേഷിനെ അമീര്‍പേട്ടിലെ അന്നപൂര്‍ണ അപ്പാര്‍ട്ട്‌മെന്റില്‍ ചൊവ്വാഴ്ച രാത്രിയാണ് കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. കഴിഞ്ഞ 20 വര്‍ഷമായി സുരേഷ് ഹൈദരാബാദിലെ ഈ അപ്പാര്‍ട്ട്‌മെന്റിലാണ് താമസ. ഭാര്യ ഇന്ദിര ചെന്നൈയില്‍ ബാങ്ക് ഉദ്യോഗസ്ഥയാണ്. മകന്‍ യു.എസിലും മകള്‍ ഡല്‍ഹിയിലുമാണ്. ആദ്യം സുരേഷിനൊപ്പമായിരുന്ന ഭാര്യ സ്ഥലമാറ്റം ലഭിച്ചതോടെ 2005 മുതല്‍ ചെന്നൈയില്‍ താമസിച്ചുവരികയാണ്.
ISRO scientist murder case: Police finds important clue
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."