HOME
DETAILS

ഉപരോധം: ചാബഹാറിലും ഇന്ത്യയ്ക്ക് ഇളവ് നല്‍കി യു.എസ്

  
Web Desk
November 07 2018 | 19:11 PM

%e0%b4%89%e0%b4%aa%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%82-%e0%b4%9a%e0%b4%be%e0%b4%ac%e0%b4%b9%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d

 

വാഷിങ്ടണ്‍: ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിക്കുള്ള ഉപരോധങ്ങളിലേതിനു പുറമേ ചാബഹാര്‍ തുറമുഖത്തിലും ഇന്ത്യയ്ക്കു യു.എസിന്റെ ഇളവ്. ഉപരോധത്തില്‍പ്പെടാത്ത ഉല്‍പന്നങ്ങള്‍ തുറമുഖത്തിലുടെ അഫ്ഗാനിസ്ഥാനിലേക്കു കൊണ്ടുപോകുന്നതില്‍ തടസമുണ്ടാകില്ലെന്നു യു.എസ് പ്രതിരോധ വകുപ്പ് അറിയിച്ചു.
അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മാണത്തില്‍ ഇന്ത്യ വഹിക്കുന്ന പങ്ക് പരിഗണിച്ചാണ് ഇളവെന്നാണ് വിലയിരുത്തല്‍. ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ഉള്‍പ്പെടുന്നതാണ് ചാബഹാര്‍ തുറമുഖ പദ്ധതി. പാകിസ്താനിലൂടെയുള്ള സഞ്ചാരമാര്‍ഗത്തിനുള്ള തടസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അഫ്ഗാനിസ്ഥാനുമായും മധ്യേഷ്യന്‍ രാജ്യങ്ങളുമായുമുള്ള വാണിജ്യ ഇടപാടുകള്‍ക്കു ചാബഹാര്‍ ഇന്ത്യയ്ക്കു സുപ്രധാനമാണ്.
പാകിസ്താനിലെ ഗ്വാദാര്‍ തുറമുഖത്തിന് 80 കിലോമീറ്റര്‍ മാത്രം അകലെയാണ് ചാബഹാര്‍. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ പശ്ചാത്തലത്തിലും ചാബഹാര്‍ ഇന്ത്യയ്ക്കു പ്രധാനമാണ്. ചാബഹാര്‍ പദ്ധതിയുടെ ഒന്നാംഘട്ടമായ ഷഹീദ് ബെഹസ്തി തുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഇന്ത്യാ പോര്‍ട്‌സ് ഗ്ലോബല്‍ ലിമിറ്റഡിന് കൈമാറാനുള്ള കരാര്‍ അടുത്തിടെ ഒപ്പുവച്ചിരുന്നു. ചാബഹാറിന്റെ പ്രവൃത്തി പൂര്‍ത്തിയായിട്ടില്ലെങ്കിലും തുറമുഖം പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യയില്‍നിന്നു ധാന്യങ്ങളും ഭക്ഷ്യവസ്തുക്കളും അഫ്ഗാനിസ്ഥാനിലേക്ക് ഈ മാര്‍ഗത്തിലൂടെ എത്തിക്കുന്നുണ്ട്.
സഹേദാനിലേക്കുള്ള റെയില്‍പാതയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അഫ്ഗാനിസ്ഥാനിലേക്കു കൂടുതല്‍ വസ്തുക്കളെത്തിക്കാന്‍ കഴിയുമെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ മാധ്യമങ്ങളോട് പറഞ്ഞു. ചാബഹാര്‍ തുറമുഖത്തുനിന്നു 100 കിലോമീറ്റര്‍ അകലെയാണ് പാകിസ്താനില്‍ ചൈനയുടെ നിയന്ത്രണത്തിലുള്ള ഗ്വാദാര്‍ തുറമുഖം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ

International
  •  4 hours ago
No Image

ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി

National
  •  4 hours ago
No Image

കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ

Kerala
  •  4 hours ago
No Image

19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ

Kerala
  •  4 hours ago
No Image

സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി

Kerala
  •  5 hours ago
No Image

കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം

National
  •  5 hours ago
No Image

ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി

National
  •  5 hours ago
No Image

സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്

organization
  •  6 hours ago
No Image

ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ

International
  •  6 hours ago
No Image

പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല

Kerala
  •  6 hours ago