കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവം: നാലുപേര്‍ പിടിയില്‍
പാലാ: പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിനടുത്ത് ബസ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ നാലുപേര്‍ പൊലിസ് പിടിയില്‍. പൂഞ്ഞാര്‍ പനച്ചിപ്പാറ ചെറുകുന്ന് അഖിലേഷ് (22), എരുമേലി ചാത്തന്‍തറ പുതുപ്പറമ്പില്‍ അമല്‍ (22), ഏഴാച്ചേരി പയപ്പാര്‍ തേരുംതാനത്ത് എന്‍.ബി വിഷ്ണു (22), ഭരണങ്ങാനം കയ്യൂര്‍ പളളംമാക്കല്‍ പി.എസ്.വിഷ്ണു (21) എന്നിവരെയാണ് പാലാ പൊലിസ് അറസ്റ്റ് ചെയ്യതത്
പാലാ -കല്ലറ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ചിലങ്ക ബസിലെ ജീവനക്കാരന്‍ വള്ളിച്ചിറ സ്വദേശി ജിന്‍സിനാണ്(25) മര്‍ദ്ദമേറ്റത്. കഴിഞ്ഞ 28ന് വൈകിട്ട് കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം.
കണ്‍സഷന്‍ സംബന്ധിച്ച് മുതിര്‍ന്ന വിദ്യാര്‍ത്ഥികളുമായി ബസില്‍ തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് ബസ് പാലായിലെത്തിയപ്പോള്‍ ഒരു സംഘം അക്രമികള്‍ ബസ് തടയുകയും കണ്ടക്ടറെ വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
ഡ്രൈവര്‍ക്കും തടസ്സംപിടിക്കാനെത്തിയ ഒരു യാത്രക്കാരനും മര്‍ദ്ദനമേറ്റിരുന്നു.
സംഭവശേഷം കണ്ടക്ടറേയും ഡ്രൈവറേയും മാത്രം പൊലിസ് കസ്റ്റഡിയിലെടുത്തതും ആക്രമികളെ രക്ഷപെടാന്‍ അനുവദിച്ചതും ഏറെ വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."