ഇന്ത്യയെ മോദിക്കും 15 പേര്‍ക്കും തീറെഴുതി നല്‍കിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി
കല്‍പ്പറ്റ : രാജ്യത്തെ സാമ്പത്തിക ഭദ്രത ഇല്ലാതാക്കിയതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിക്കാണെന്നും ഇതിന് രാജ്യത്തെ ജനങ്ങളോട് അദ്ദേഹം സമാധാനം പറയണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എന്തിന് വേണ്ടിയാണ് അദ്ദേഹം രാജ്യത്ത് ഇത്രയധികം തൊഴിലില്ലായ്മ ഉണ്ടാക്കിയതെന്നും രാഹുല്‍ ചോദിച്ചു. വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ഇവിടുത്തെ തൊഴിലാളികളും സാധാരണക്കാരും വിദ്യാര്‍ഥികളും എന്താണ് ചെയ്യേണ്ടത്. ഇന്ത്യാ രാജ്യം മോദിക്കും അദ്ദേഹത്തിന്റെ 15 മന്ത്രിമാര്‍ക്കും മാത്രം തീറെഴുതിക്കിട്ടിയതല്ലെന്നു മനസിലാക്കണം. രാജ്യത്ത് പ്രധാനമന്ത്രിക്കെതിരേ പ്രതികരിക്കുന്നവരെ എല്ലാം ജയിലിലടക്കുന്ന കാഴ്ചയാണ് കാണുന്നത്. ഒരു നേതാവും ഒരു സിദ്ധാന്തവും മാത്രം മതിയെന്ന നിലപാടാണ് മോദിക്ക്. ഇത് അനുവദിച്ചുകൊടുക്കാനാവില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വൈവിധ്യമാണ് കോണ്‍ഗ്രസ് എല്ലാ കാലത്തും ഉയര്‍ത്തുന്നതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ബന്ദിപൂര്‍ വനപാതയിലെ യാത്ര നിരോധനത്തിനെതിരെ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചാണ് രാഹുല്‍ വയനാട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."