HOME
DETAILS

സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്

  
backup
June 18 2017 | 20:06 PM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d-2

കൊല്ലം: സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടി കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്. നൂറിലധികം ബസുകളും ഇപ്പോഴും പാര്‍ക്ക് ചെയ്യുന്നത് ദേശീയപാതയുടേയും കൊല്ലം ആശ്രാമം ലിങ്ക് റോഡിന്റേയും വശങ്ങളില്‍. നഗരത്തില്‍ അരയേക്കറോളം സ്വന്തമായി ഭൂമിയുള്ളപ്പോഴാണ് ഇത്തരത്തില്‍ പാതയോരത്ത് ബസുകള്‍ നിര്‍ത്തിയിടുന്നത്. ഇതിന് മറവില്‍ സാമൂഹ്യ വിരുദ്ധ ശല്യവും വര്‍ധിച്ചു വരികയാണ്.
ലിങ്ക് റോഡ് വികസനവുമായി ബന്ധപ്പെട്ട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്ന 20 സെന്റ് ഭൂമി വിട്ടുകൊടുത്തിരുന്നു. ഇതിന് പകരമായി താമരക്കുളം ഗണപതി ക്ഷേത്രത്തിന് സമീപം അമ്പത് സെന്റ് ഭൂമി കെ.എസ്.ആര്‍.ടി.സിക്ക് അനുവദിച്ച നല്‍കി.
ഇവിടെ ഹബ്ബ് തുടങ്ങണമെന്നാണ് ജീവനക്കാരുടെയും യാത്രക്കാരുടെയും ആവശ്യം. ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്ന് കൊല്ലം നഗരത്തിലേക്കെത്തുന്നവര്‍ക്ക ബസ് സ്റ്റാന്‍ഡില്‍ കയറാതെ ദീര്‍ഘദൂര യാത്രകള്‍ക്ക് ഈ ഹബ്ബ് ഉപകാരപ്രദമാകും.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡിപ്പോ വികസനം നടത്താതിരുന്നതാണ് ബസുകള്‍ ഇപ്പോളും പാതയോരത്ത് പാര്‍ക്ക് ചെയ്യേണ്ട അവസ്ഥയെത്തിയതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇവിടെ കെട്ടിട നിര്‍മാണത്തിനായി കെ.എന്‍ ബാലഗോപാല്‍ എം.പി ഫണ്ടില്‍നിന്നും പി.കെ ഗുരുദാസന്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും 50ലക്ഷം രൂപ വീതം അനുവദിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. കെട്ടിടം നിര്‍മാണത്തിന് കൊല്ലം ബിഷപ്‌ജെറോം എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍ രൂപരേഖയും തയ്യാറാക്കി. എന്നാല്‍ മാനേജ്‌മെന്റ് തുക പ്രയോജനപ്പെടുത്താന്‍ തയ്യാറായില്ല. നിലവില്‍ ആണ്ടാമുക്കത്ത് പ്രൈവറ്റ് ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് കെ.എസ്.ആര്‍.ടി.സി സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫിസ് താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ രാവിലെ എട്ടു മുതല്‍ രാത്രി പത്ത് വരെയാണ് പ്രവര്‍ത്തനം.
കൂടുതല്‍ ബസുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ ഇവിയെയും സ്ഥലമില്ലാത്ത അവസ്ഥയാണ്. കൊല്ലം കെ.എസ്.ആര്‍.ടി.സിയിലെ ലിങ്ക് റോഡിലും താലൂക്ക് കച്ചേരി റോഡരികിലുമാണ് നിലവില്‍ പാര്‍ക്ക് ചെയ്യുന്നത്. ബസുകളുടെ മറവില്‍ സാമൂഹ്യ വിരുദ്ധര്‍ ബസുകളുടെ ടയര്‍, ഗ്ലാസ്, സീറ്റ് എന്നിവ തകര്‍ക്കുന്നതിനാല്‍ കെ.എസ്.ആര്‍.ടി.സിക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാകുന്നത്. ഇതിന് എട്ടോളം കേസുകള്‍ നിലവിലുണ്ട്. സ്റ്റാന്‍ഡിനോട് ചേര്‍ന്നുള്ള ഗാരേജിലും സ്ഥലമില്ലാതെ ജീവനക്കാരും വലയുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണം ബംപറടിച്ച ഭാഗ്യശാലിയെ തിരിച്ചറിഞ്ഞു; 25 കോടി നേടിയത് കര്‍ണാടക സ്വദേശി

Kerala
  •  2 months ago
No Image

'ഹിസ്ബുല്ലയുടെ ശക്തി ദുര്‍ബലമായിട്ടില്ല' ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് റഷ്യ; ലബനാന് പിന്തുണയുമായി കൂടുതല്‍ രാജ്യങ്ങള്‍

International
  •  2 months ago
No Image

രത്തന്‍ ടാറ്റ: സാധാരണക്കാരന്റെ പള്‍സറിഞ്ഞ വ്യവസായി

National
  •  2 months ago
No Image

അപമര്യാദയായി പെരുമാറി; വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ പ്രൊഡ്യൂസേഴ്‌സ് അസോ. ഭാരവാഹികള്‍ക്കെതിരെ കേസ്

Kerala
  •  2 months ago
No Image

പി.ടി ഉഷ പുറത്തേക്ക്? ; ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പ്രസിഡന്റിനെതിരെ അവിശ്വാസപ്രമേയത്തിന് നീക്കം 

Others
  •  2 months ago
No Image

ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Weather
  •  2 months ago
No Image

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് ഫ്‌ളോറിഡയില്‍ കരതൊട്ടു; 55 ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു

International
  •  2 months ago
No Image

'എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു' വെടിനിര്‍ത്തല്‍ നടപ്പാക്കിയില്ലെങ്കില്‍ ജോലി വിടുമെന്ന മുന്നറിയിപ്പുമായി 130 ഇസ്‌റാഈല്‍ സൈനികര്‍ 

International
  •  2 months ago
No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago