തകര്‍ന്നു വീഴാറായ വീടിന് മുന്നില്‍ വിധിയെ പഴിക്കാതെ മുഹമ്മദ്
അന്തിക്കാട്: വെങ്കിടങ്ങ് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലെ രായംമരക്കാര്‍ വീട്ടില്‍ മുഹമദ് (70) തന്റെ ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ വീടൊന്ന് പുതുക്കി പണിയാന്‍ പരിശുദ്ധ റമദാനില്‍ സുമനസുകളുടെ സഹായം തേടുന്നു. വയോധികനും രോഗിയുമായ ഇദ്ദേഹത്തിന്റെ കൂടെയുള്ളത് രോഗികളായ ഭാര്യയും വിവാഹബന്ധം വേര്‍പെടുത്തിയ 40കാരിയായ മകളുമാണ്. മൂന്നംഗ കുടുംബം അസുഖ ബാധിതരും സ്ഥിരം മരുന്ന് കഴിക്കുന്നവരുമാണ്.
20 വര്‍ഷം മുമ്പ് മൂന്നര സെന്റ് സ്ഥലത്ത് ഒരു ഡോക്ടര്‍ പണിത് നല്‍കിയ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. കാലപഴക്കം മൂലം എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴാവുന്ന മേല്‍കൂരയും വിണ്ട് പൊളിഞ്ഞ തറയുമാണ് ഇവരുടെ വീടിന്നുള്ളത്.
രണ്ട് പതിറ്റാണ്ട് മുന്‍പ് മദര്‍ ആശുപത്രി ഉടമ ഡോ. അലി പണിത് നല്‍കിയ വീട് അറ്റകുറ്റപണികള്‍ നടത്താന്‍ പോലും സാമ്പത്തിക പരാധീനത മൂലം കഴിഞ്ഞിട്ടില്ലെന്ന് വയോധികനായ മുഹമ്മദ് പറയുന്നു. രണ്ട് സെന്റ് പുറമ്പോക്ക് ഭൂമിയോട് ചേര്‍ന്ന് ഒന്നര സെന്റ് വാങ്ങിയാണിദ്ദേഹം വീട് നിര്‍മാണം തുടങ്ങിയത്. തറ കെട്ടിയപ്പോള്‍ തന്നെ കടമായി. പിന്നീട് ഡോ. അലിയെ കണ്ട് സങ്കടം പറഞ്ഞപ്പോഴാണ് കയറി കിടക്കാന്‍ ഒരു കൂരയായതെന്ന് ഇദ്ദേഹം നന്ദിയോടെ ഓര്‍ക്കുന്നു. വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സഹായിച്ചില്ലെന്ന് വിഷമവും ഇദ്ദേഹത്തിനുണ്ട്. എന്നാല്‍ ആ പത്ത് കാലത്ത് ഒരു സഹായവും ആരില്‍ നിന്നും ഉണ്ടായില്ലെന്ന് ഇദ്ദേഹം പറയുന്നു.
കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതി രണ്ട് കോടി കടമെടുത്ത് വീടുകള്‍ നിര്‍മിച്ച് നല്‍കിയിരുന്നു.
എന്നാല്‍ ജനറല്‍ വിഭാഗത്തിലെ വീടിന് ഏറ്റവും അര്‍ഹതപ്പെട്ട മുഹമ്മദിനെ പോലുള്ളരാള്‍ക്ക് വീട് ലഭിച്ചില്ലെന്നതാണ് വസ്തുത. ആരെയും കുറ്റപെടുത്തുന്നില്ലെന്നും തന്റെ വിധിയാണിതെന്നുള്ള ആശ്വാസത്തിലാണ് മുഹമ്മദ്.
ഏത് അളവ് കോല്‍ വെച്ച് അളന്നാലും പ്രഥമ പരിഗണനയില്‍ വരാന്‍ എല്ലാം കൊണ്ടും അര്‍ഹരായ ഒരു കുടുംബമാണ് മുഹമ്മദിന്റേതെന്ന് നാട്ടുകാരും പറയുന്നു. സര്‍ക്കാറുകളും ത്രിതല പഞ്ചായത്ത് ഭരണസമിതികളും കൈവിട്ടതോടെ റമദാന്‍ കാലത്ത് ഉദാരമനസ്‌ക്കരുടെ സഹായം തേടുകയാണ് മുഹമ്മദ്. മൊബൈല്‍ 8113909229
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."