തസ്‌നിക്ക് സമസ്ത കോഡിനേഷന്‍ കമ്മിറ്റിയുടെ കൈത്താങ്ങ്
പുത്തന്‍ചിറ: നട്ടെല്ലില്‍ നിന്ന് എല്ല് വളര്‍ന്ന് തോള്‍ വരെ എത്തിയത് മൂലമുള്ള രോഗത്താല്‍ പ്രയസമനുഭവിച്ച പതിനഞ്ച് വയസുള്ള വിദ്യാര്‍ഥിനിക്ക് ചികിത്സ സഹായമെത്തിച്ച് സമസ്ത കോഡിനേഷന്‍ പുത്തന്‍ചിറ പഞ്ചായത്ത് കമ്മിറ്റിയുടെ കൈതാങ്ങ്.
അപൂര്‍വ രോഗത്താല്‍ പ്രയാസമനുഭവിക്കുന്ന കോവിലകത്ത്കുന്ന് അടയാനിപറമ്പില്‍ താജുദ്ധീന്റെ മകള്‍ തസ്‌നിക്കാണ് ചികിത്സ സഹായം നല്‍കിയത്. അടിയന്തിര ഓപറേഷന്‍ വേണമെന്ന് നിര്‍ദേശത്തെ തുടര്‍ന്ന് ഡോക്ടര്‍ കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഓപറേഷന്‍ നടത്തി. അഞ്ച് ലക്ഷം രൂപയാണ് ചികിത്സാ ചിലവ്. ഒരു ലക്ഷം ഹോസ്പിറ്റല്‍ ഇളവ് നല്‍കി.
പണമടക്കാന്‍ കഴിയാത്തതിനാല്‍ ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ കഴിയാതെ വന്നിരിക്കുന്ന വിവരം 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സഹായം നല്‍കിയത്. 'തേങ്ങുന്ന മനസിനൊപ്പം ഈ റമദാന്‍' എന്ന പ്രമേയത്തില്‍ സമസ്ത കോഡിനേഷന്‍ പുത്തന്‍ചിറ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റിലിഫ് പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഓപറേഷന്‍ കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയ വിദ്യാര്‍ഥിയുടെ കുടുംബത്തിന് അരലക്ഷം രൂപയുടെ ധനസഹായമാണ് കൈമാറിയത്.സമാഹരിച്ച തുക വിദ്യാര്‍ഥിയുടെ വീട്ടിലെത്തി കൈമാറി. കബീര്‍ ഫൈസി, മുസമ്മില്‍ റഹ്മാനി, നവാസ് റഹ്മാനി, സമദ് ദാരിമി, ഹമീദ് ഉസ്താദ്, റഷീദ് മൗലവി, ടി.വി യൂസഫ്, മുസ്തഫ റഷീദ്, സുഹൈല്‍, ശുഹൈബ് തുടങ്ങിയ പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തില്‍ സമസ്ത കോഡിനേഷന്‍ പുത്തന്‍ചിറ കമ്മിറ്റി രക്ഷാധികാരിയും പുത്തന്‍ചിറ കിഴക്കേ മഹല്ല് ഖത്വീബുമായ അബൂബക്കര്‍ ബാഖവിയാണ് സഹായം കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."