2021 വരെ കാലാവധിയുള്ള പാസ്പോര്‍ട്ട് നിര്‍ബന്ധം
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ഹജ്ജ് അപേക്ഷകര്‍ക്ക് 2021 വരെ കാലാവധിയുളള പാസ്പോര്‍ട്ട് നിര്‍ബന്ധമാക്കുന്നു.
2020 വര്‍ഷത്തെ ഹജ്ജ് അപേക്ഷ സ്വീകരണം ഈമാസം 10 മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍വഴി സ്വീകരിക്കുന്ന അപേക്ഷകളില്‍ നറുക്കെടുപ്പ് ഡിസംബര്‍ ആദ്യത്തില്‍ നടക്കും.70 വയസിനു മുകളില്‍ പ്രായമുള്ള അപേക്ഷകനും ഒരു സഹായിക്കും നേരിട്ട് അവസരം നല്‍കും.
ഹജ്ജ് അപേക്ഷ ഫോറങ്ങള്‍ 10 മുതല്‍ ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ ലഭ്യമാകും. ഒരാള്‍ക്ക് ഒരു ഹജ്ജ്് കമ്മിറ്റിയുടെ കീഴില്‍ മാത്രമാണ് ഹജ്ജ് അപേക്ഷ സമര്‍പ്പിക്കാന്‍ അനുമതിയുളളത്. ഹജ്ജ് അപേക്ഷകര്ക്കൊപ്പമുളള കുട്ടികളുടെ എണ്ണം,താമസ കാറ്റഗറി,സംസ്ഥാനം,ജില്ല, എമ്പാര്‍ക്കേഷന്‍ പോയിന്റ് തുടങ്ങിയ വിവരങ്ങള്‍ വ്യക്തമായി എഴുതണം.70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കൊപ്പം സഹായികള്‍ അപേക്ഷകനുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകള്‍ നല്‍കണം. ഓരോ അപേക്ഷകളിലും കവര്ലീഡര്മാര് മുഖേനയാണ് ഹജ്ജ് അപേക്ഷ നല്‍കേണ്ടത്.
70 വയസിനു മുകളില്‍ പ്രായമുള്ളവര്‍ അപേക്ഷയോടൊപ്പം പാസ്പോര്‍ട്ട് നല്‍കണം. മറ്റു അപേക്ഷകര്‍ പാസ്പോര്‍ട്ടിന്റെ കോപ്പി നല്കിയാല് മതി. ഹജ്ജ് അപേക്ഷകന് 2021 വരെ കാലാവധിയുള്ള പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. താമസ കാറ്റഗറി, ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് എന്നിവയില്‍ പിന്നീട് മാറ്റം വരുത്താന്‍ കഴിയില്ല. കരിപ്പൂര്‍,നെടുമ്പാശ്ശേരി എന്നിവിടങ്ങളെയാണ് ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റായി പ്രഖ്യാപിച്ചിട്ടുള്ളത്.
ഹജ്ജ് അപേക്ഷകളിലുള്ള നറുക്കെടുപ്പ് ഡിസംബര്‍ ആദ്യവാരത്തിലാണ് നടക്കുക.കേരളത്തില്‍ നിന്നു കഴിഞ്ഞ വര്‍ഷം 43115 അപേക്ഷകളാണ് ലഭിച്ചിരുന്നത്.13,000ലേറെ പേര്‍ക്ക് അവസരം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."