ജില്ലയില്‍ 71 കുഷ്ഠരോഗ കേസുകള്‍
കണ്ണൂര്‍: ജില്ലയില്‍ കഴിഞ്ഞരണ്ടു വര്‍ഷത്തിനിടെ 71 കുഷ്ഠരോഗ കേസുകള്‍ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ്. 2018-19 വര്‍ഷം ഇതുവരെ 34, 2017-18ല്‍ 37 കുഷ്ഠരോഗ കേസുകളാണ് ജില്ലയില്‍ കണ്ടെത്തിയത്. ഇനിയും തിരിച്ചറിയപ്പെടാത്ത കേസുകള്‍ ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പള്‍സ് പോളിയോ മാതൃകയില്‍ സംസ്ഥാനത്ത് കണ്ണൂര്‍ ഉള്‍പ്പെടെ എട്ടുജില്ലകളില്‍ ഡിസംബര്‍ അഞ്ചുമുതല്‍ 18വരെ കുഷ്ഠരോഗ നിര്‍ണയ കാംപയിന്‍ നടത്തുകയാണ് ആരോഗ്യ വകുപ്പ്.
2018-19 വര്‍ഷത്തില്‍ ഇതുവരെ കണ്ടെത്തിയ 34 കേസുകളില്‍ 22 പുരുഷന്‍മാരും, 12 സ്ത്രീകളുമാണ്. 18 കേസുകള്‍ തീവ്രത കുറഞ്ഞതും 16എണ്ണം തീവ്രത കൂടിയതുമാണ്. രണ്ടു കുട്ടികളും കാഴ്ച വൈകല്യമുള്ള മൂന്നുപേരും അതിഥി തൊഴിലാളികളായ ഏഴുപേരും ഇതില്‍ ഉള്‍പ്പെടും. 2017-18 വര്‍ഷത്തിലെ 37 കേസുകളില്‍ ആണ്‍ 22, പെണ്‍ 15 എന്നിങ്ങനെയാണ്. തീവ്രതകുറഞ്ഞത് 15, കൂടിയത് 22. മൂന്നുകുട്ടികളും കാഴ്ച വൈകല്യമുള്ള ഒരാളും അതിഥി തൊഴിലാളികളില്‍ ആറുപേരും ഇതില്‍ ഉള്‍പ്പെടുന്നു. ജില്ലയിലെ മൊത്തം കുഷ്ഠരോഗ കേസുകള്‍ 2016-17 വര്‍ഷം 44, 2015-16 വര്‍ഷം 56, 2014-15 വര്‍ഷം 51, 2013-14 വര്‍ഷം 58 എന്നിങ്ങനെയായിരുന്നു. കുഷ്ഠരോഗം കേരളത്തില്‍ ഇല്ലെന്ന തെറ്റിദ്ധാരണ ഡോക്ടര്‍മാര്‍ക്കിടയില്‍പോലും നിലനില്‍ക്കുമ്പോഴാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചികിത്സിച്ച് പൂര്‍ണമായി ഭേദമാക്കാവുന്ന രോഗമായിട്ടും രോഗത്തെക്കുറിച്ച് സമൂഹത്തില്‍ തെറ്റിദ്ധാരണയും മാറ്റിനിര്‍ത്തലും തുടരുന്നുണ്ട്. ഇതുഇല്ലാതാക്കാന്‍ വിപുലമായ ബോധവത്കരണമാണ് ആരോഗ്യ വകുപ്പ് ഉദേശിക്കുന്നത്. കുഷ്ഠരോഗ ചികിത്സയ്ക്കുള്ള മള്‍ട്ടി ഡ്രഗ് തെറാപ്പി സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ലഭിക്കും. തീവ്രത കുറഞ്ഞവര്‍ ആറുമാസവും കൂടിയവര്‍ 12 മാസവുമാണ് മരുന്ന് കഴിക്കേണ്ടത്. കാംപയിനിന്റെ ഭാഗമായി ആശ വര്‍ക്കര്‍മാരടങ്ങുന്ന പരിശീലനം ലഭിച്ച രണ്ടംഗ സംഘം എല്ലാ വീടുകളും സന്ദര്‍ശിച്ച് രണ്ടുവയസുള്ള കുട്ടികള്‍ ഒഴികെ എല്ലാവരേയും പരിശോധിക്കും.ജില്ലയിലെ 612,157 വീടുകള്‍, 2762145 പേര്‍ എന്നതാണ് കാംപയിനിന്റെ ലക്ഷ്യം. ഇതിനായി 2377 ടീമുകള്‍ പ്രവര്‍ത്തിക്കും. ഡിസംബര്‍ അഞ്ചു മുതല്‍ 18 വരെ വീട് വീടാന്തരമുള്ള സര്‍വേ, ശില്‍പശാലകള്‍, അതിഥി തൊഴിലാളികളുടെ സ്‌ക്രീനിംഗ്,നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."