HOME
DETAILS
MAL
വ്യാജ പാസ്പോര്‍ട്ട്: പ്രതി അറസ്റ്റില്‍
backup
August 04 2016 | 22:08 PM
കാസര്‍കോട്: ജ്യേഷ്ഠന്റെ ഫോട്ടോ പതിച്ചു പാസ്പോര്‍ട്ട് സ്വന്തമാക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. മൊഗ്രാല്‍ പുത്തൂരിലെ അബ്ദുല്‍ റഫീഖ് എന്ന എപ്പി റഫീഖാ(32) ണ് അറസ്റ്റിലായത്. 2007 ല്‍ എരിയാലിലെ ആബിദിനെ കൊലപ്പെടുത്തിയതുള്‍പ്പെടെ നിരവധി കേസുകളില്‍ റഫീഖ് പ്രതിയാണെന്നു പൊലിസ് പറഞ്ഞു. കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസത്തു വച്ച് എസ്.ഐ രഞ്ജിത്ത് രവീന്ദ്രനും സംഘവുമാണു റഫീഖിനെ അറസ്റ്റു ചെയ്തത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ പിന്തുടര്ന്നു പിടികൂടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."