ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ എക്സിക്യൂട്ടിവ് മീറ്റ് 10ന്
കാസര്‍കോട്: സമസ്ത കേരള ജം ഇയ്യത്തുല്‍ മു അല്ലിമീന് റെയ്ഞ്ച് ശാക്തീകരണത്തിന്റെ ഭാഗമായി ജില്ലാ ജം ഇയ്യത്തുല്‍ മുഅല്ലിമിന് സംഘടിപ്പിക്കുന്ന ജില്ലാ എക്സിക്യൂട്ടിവ് മീറ്റ് 10നു രാവിലെ 10 മുതല്‍ ഒരു മണിവരെ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്ലാം മദ്റസയില്‍ നടക്കും.
സംഗമത്തില്‍ റിക്കാര്‍ഡ് വര്‍ക്ക്, പെന്ഷന് പദ്ധതി, കൈതാങ്ങ്, തദ്രിബ് വര്ക്ക്ഷീറ്റ്, തുടങ്ങിയ പദ്ധതികള്‍ ചര്‍ച്ച ചെയ്യും. ജില്ലയിലെ 27 റെയ്ഞ്ചുകളിലെ സെക്രട്ടറിമാര്‍, മറ്റു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിക്കാനും ജം ഇയ്യത്തുല്‍ മു അല്ലിമീന് ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ടി.പി അലി ഫൈസി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സാലുദ് നിസാമി ചെര്‍ക്കള സ്വാഗതം പറഞ്ഞു.
ഹംസതു സഅദി ബോവിക്കാനം, വി.പി മുഹമ്മദ് മൗലവി കേട്ടിക്കുളം, അഷ്റഫ് മൗലവി മര്ദ്ദാള, മുഹമ്മദ് ഫൈസി കജ, ഹാഷിം ദാരിമി ദേലംപാടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."