HOME
DETAILS
MAL
പ്രവാസികളെ പുനരധിവസിപ്പിക്കണം
backup
August 04 2016 | 22:08 PM
ഫറോക്ക്: സൗദിയില്‍ നിന്നും ജോലി നഷ്ടപ്പെട്ടു തിരച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രവാസി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സര്‍ക്കാറിന്റെ നിതാഖത് പുനരധിവാസ പദ്ധതി പ്രകാരം വായ്പയെടുത്തു തിരിച്ചടവ് മുടങ്ങിയവരെ ബാങ്ക് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തന്നതായി പരാതികളുണ്ടെന്നും ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രവാസി സംഗമം അഭ്യര്‍ത്ഥിച്ചു.
കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ആറ്റക്കോയ പളളിക്കണ്ടി അധ്യക്ഷം വഹിച്ചു. എം.പി അബ്ദുല്‍ ഹമീദ്, പി.മുഹമ്മദ്കുട്ടി, അബ്ദുളള കക്കോവ്, സുധീഷ് രാമനാട്ടുകര, എം.സുബ്ര്ഹ്മണ്യം, ടി.എ സാലി, ഇ.മൊയ്തീന്‍കുട്ടി, പി.കെ അബ്ദുല്ല, മുഹമ്മദ്കുട്ടി ഫറോക്ക്, കെ.കെ സിദ്ദീഖ്, സി.എം സുരേഷ് ബാബു, പി.വി.അബ്ദുല്ലക്കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."