സഊദി ഡ്രോണ്‍ ഫാക്ടറിയുടെ ആദ്യഘട്ടം പൂര്‍ത്തിയായതായി കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി
ജിദ്ദ: റിയാദിലെ ഡ്രോണ്‍ ഫാക്ടറിയുടെ ആദ്യഘട്ടം പൂര്‍ത്തിയായതായി കിംഗ് അബ്ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി അറിയിച്ചു. ടെക്നോളജി സൂപ്പര്‍വൈസര്‍ ജനറല്‍ ഖലീദ് അല്‍ ഹുസ്സന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹമാണ് സഊദി ഡ്രോണ്‍ പ്രൊജക്ടിന് ചുക്കാന്‍ പിടിക്കുന്നത്. മിലിറ്ററി, സിവില്‍, ശാസ്ത്രം, അര്‍ബന്‍ പ്ലാനിംഗ്, സുരക്ഷ എന്നീ ആവശ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഡ്രോണ്‍ നിര്‍മ്മാണം മുന്നോട്ട് പോകുന്നതെന്ന് അദ്ദേഹം അറിയിച്ചു.
ഫാക്ടറിയില്‍ നിര്‍മിച്ച ഒരു ഡ്രോണ്‍ സാഖര്‍1 ആണ്. ഇത് നിര്‍മിച്ചിരിക്കുന്നത് കാര്‍ബണ്‍, ഗ്ലാസ് ഫൈബര്‍ എന്നിവ ഉപയോഗിച്ചാണ്. സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ സൗകര്യമാണ് ഇതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2500 കിലോമീറ്റര്‍ റേഞ്ചില്‍ 24 മുതല്‍ 48 മണിക്കൂര്‍ വരെ പറക്കാന്‍ കഴിവുള്ളതാണ് ഡ്രോണ്‍. ഡ്രോണുകളുടെ മാര്‍ക്കറ്റിംഗ് താഖ്നിയ ഏയ്റോനോട്ടിക്സ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
സാഖര്‍2, 3,4 എന്നിങ്ങനെ മൂന്ന് ഡ്രോണുകളാണ് ടെക്നോളജീസ് പ്രഖ്യാപിച്ചിരിക്കുന്നത്. 2012ലാണ് ഈ യൂണിറ്റ് ആദ്യമായി വികസിപ്പിച്ചെടുത്തത്. സാഖര്‍ 2ന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ 5000മീറ്റര്‍ ഉയരത്തില്‍ എട്ട് മണിക്കൂര്‍ പറക്കാനാകും. സാഖര്‍ 4ന് ഒരു കിലോ മുതല്‍ 5 കിലോവരെ ഭാരം വഹിക്കാനാകും. ഇതിന്റെയും വേഗത മണിക്കൂറില്‍ 120കിലോമീറ്റര്‍ ആണ്. ഇതിനും 5000 മീറ്റര്‍ ഉയരത്തില്‍ അഞ്ച് മുതല്‍ ആറ് മണിക്കൂര്‍ പറക്കാന്‍ കഴിയും.എല്ലാ മോഡലുകളിലും ക്യാമറയും ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."