HOME
DETAILS
MAL
അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ്: യുവാവിനെ റിമാന്റ് ചെയ്തു
backup
November 09 2018 | 03:11 AM
മഞ്ചേരി: ശബരിമല അയ്യപ്പനെ അപകീര്‍ത്തിപ്പെടുത്തുകയും മതവികാരം വൃണപ്പെടുത്തുന്ന രീതിയില്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടതിന് മഞ്ചേരി എസ്.ഐ ജലീല്‍ കറുത്തേടത്ത് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്റ് ചെയ്തു. മഞ്ചേരി എളങ്കൂര്‍ മൈലൂത്ത് മുല്ലേരി കാട്ടില്‍പുരക്കല്‍ അഭിലാഷ് (25)നെയാണ് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇ വി റാഫേല്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് അഭിലാഷ് തന്റെ ഫെയ്സ് ബുക്കില്‍ അയ്യപ്പനടക്കമുള്ള ഹൈന്ദവ ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റ് ഇട്ടത്. സംഭവത്തില്‍ എളങ്കൂര്‍ മൈലൂത്ത് പൂത്തൊടിയില്‍ വിനീതിന്റെ പരാതിയിലാണ് മഞ്ചേരി പൊലിസ് കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."