ലണ്ടനില്‍ മുസ്‌ലിം പള്ളിക്കു സമീപം ഭീകരാക്രമണം; ആള്‍ക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചു കയറ്റി: ഒരു മരണം
ലണ്ടന്‍: ലണ്ടനില്‍ മുസ്‌ലിം പള്ളിക്കു സമീപം കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി ഭീകരാക്രമണം. ഒരു മരണം. എട്ടു പേര്‍ക്ക് പരുക്കേറ്റു.
സംഭവത്തില്‍ ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. സെവന്‍ സിസ്റ്റേഴ്‌സ് റോഡിലെ ഫിന്‍സ്ബറി പാര്‍ക്ക് പള്ളിക്കു സമീപമാണ് സംഭവം.
റമദാനിലെ പ്രാര്‍ഥന കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യന്‍സമയം പുലര്‍ച്ചെയാണ് അപകടം. ഈ പ്രദേശത്ത് രണ്ട് പള്ളികളാണുള്ളത്. രണ്ടിനും ഇടയിലായിട്ടാണ് ആക്രമണമുണ്ടായത്.
ഹെലികോപ്റ്ററുകളും മറ്റ് അടിയന്തര വാഹന സംവിധാനങ്ങളും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. പ്രദേശത്തെ ഗതാഗതം പൊലിസ് തടഞ്ഞു.
മുസ്‌ലിംങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശമാണിത്. റമദാനിലെ അവസാനത്തെ പത്തായതിനാല്‍ പ്രാര്‍ഥനക്ക് ധാരാളം ആളുകള്‍ എത്തിയിരുന്നതായി പള്ളി ചെയര്‍മാന്‍ അല്‍ജസീറയോട് പറഞ്ഞു.
മുസ്‌ലിംങ്ങളെ ലക്ഷ്യം വെച്ചു നടന്ന ആക്രമണമാണെന്നും അപകടമല്ലെന്നും ബ്രിട്ടനിലെ മുസ്‌ലിം കൗണ്‍സിലില്‍ മേധാവി ഹാരുണ്‍ ഖാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."