നൂറനാട് സബ് രജിസ്ട്രാര്‍ ഓഫിസിന് മുന്‍വശം ചെളിക്കുണ്ടായി
ചാരുംമൂട്: സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലെ വെള്ളക്കെട്ടും ചെളിയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
ദിനംപ്രതി നൂറുകണക്കിനാളുകള്‍ എത്തുന്ന ജില്ലയിലെ തിരക്കേറിയ നൂറനാട് സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലാണ് വെള്ളം കെട്ടിനിന്ന് ചെളിക്കുണ്ടായി മാറിയിരിക്കുന്നത്. കെ.പി.റോഡില്‍ നൂറനാട് പൊലിസ് സ്റ്റേഷനു സമീപം സ്ഥിതി ചെയ്യുന്ന ഈ ഓഫീസിന് മുന്നില്‍ മഴക്കാലമായാല്‍ വെള്ളം കെട്ടിനിന്ന് ചെളിക്കുണ്ടാകുന്നത് പതിവാണ്.
കാല്‍നട യാത്രക്കാരെയാണ് ഇത് കൂടുതലും ബുദ്ധിബുട്ടിലാക്കിയിരിക്കുന്നത്. ഇവിടുത്തെ ജീവനക്കാര്‍ സ്വന്തം വാഹനങ്ങളില്‍ ഓഫീസിനു മുന്നില്‍ വരെ എത്തുന്നതിനാല്‍ അവര്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ മുന്‍കൈ എടുക്കുന്നുമില്ല. ജനങ്ങള്‍ക്ക് ഇവിടേക്ക് എത്തുവാന്‍ സാധിക്കുന്ന തരത്തില്‍ ഓഫീസിന്റെ മുന്‍വശം മുതല്‍ റോഡ് വരെ ടൈല്‍സ് പാകണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."