ദാനശീലം നാളേക്കുവേണ്ടിയുള്ള കരുതല്‍
ഹസ്‌റത്ത് ആഇശ (റ)യെ തൊട്ട് നിവേദനം. ഒരിക്കല്‍ നബി (സ്വ) തങ്ങളുടെ വീട്ടുകാര്‍ ഒരു ആടിനെ അറുത്ത് ദാനം ചെയ്തു. നബി (സ്വ) തങ്ങള്‍ ചോദിച്ചു. ഇനി വല്ലതും ബാക്കിയുണ്ടോ? ആഇശ (റ) പറഞ്ഞു: ഇനി ഒരു കഷ്ണമല്ലാതെ മറ്റൊന്നും ബാക്കിയില്ല. നബി (സ്വ) തങ്ങള്‍ പറഞ്ഞു: അപ്പോള്‍ ആ ഒരു കഷ്ണമല്ലാത്തതെല്ലാം ബാക്കിയായി (ഹദീസ്)
പരിശുദ്ധ റമദാന്‍ വിശ്വാസികളില്‍ സൃഷ്ടിച്ച ശ്രേഷ്ഠ ഗുണങ്ങളില്‍ മുഖ്യമായതാണ് സഹജീവികളെ സഹായിക്കല്‍. നോമ്പ് ഒരു വിശ്വാസിക്ക് സമ്മാനിച്ച ഈ മഹത് ഗുണം വിശ്വാസ ദാര്‍ഢ്യതയുടെ അടയാളവുമാണ്. സമൂഹത്തില്‍ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങളുണ്ട്. അവശതയനുഭവിക്കുന്ന മുഴുവന്‍ ആളുകളോടുമുള്ള ആര്‍ദ്രതയും സഹാനുഭൂതിയും വിശ്വാസിയുടെ മനസ്സില്‍ കാരുണ്യത്തിന്റെ നീരുറവ സൃഷ്ടിക്കും പരിശുദ്ധ ഇസ്‌ലാം മനുഷ്യരില്‍ വളര്‍ത്തിയെടുക്കുന്ന ഈ ഗുണമാണ് തനിക്ക് ലഭ്യമായ ഇലാഹീ അനുഗ്രഹങ്ങള്‍ മറ്റുള്ളവരുമായി പങ്ക് വയ്ക്കുവാന്‍ അവനെ ധൈര്യമുള്ളവനാക്കുന്നത്. പിശാച് ദാരിദ്ര്യവും ആവശ്യങ്ങളും മുന്നില്‍ വച്ച് നമ്മെ ഭീഷണിപ്പെടുത്തുമ്പോള്‍ ആവശ്യം എല്ലാവര്‍ക്കും ഒരുപോലെയാണെന്ന് മനസ്സ് സൃഷ്ടിക്കുവാന്‍ നോമ്പിലൂടെ സാധിക്കുന്നു. ദാനശീലന് ഭൗകിതലോകത്തും നാളെ പാരത്രിക ലോകത്തും നിര്‍ഭയത്വം ലഭിക്കുന്നു. ദാനധര്‍മങ്ങള്‍ അത് ചെയ്യുന്നവര്‍ക്ക് അവരുടെ ഖബറിന്റെ ഉഷ്ണം ശീതീകരിക്കുവാന്‍ കാരണമായിതീരുമെന്നും അന്ത്യനാളില്‍ വിശ്വാസികള്‍ അവരുടെ ദാനധര്‍മങ്ങളുടെ അനുഗ്രഹീത തണലില്‍ സുഖവാന്മാരായിരിക്കുമെന്നും നബി (സ്വ) തങ്ങള്‍ പഠിപ്പിക്കുന്നു. എല്ലാ പ്രഭാതത്തിലും രണ്ട് മലക്കുകള്‍ ആകാശത്ത് നിന്ന് ഇറങ്ങിവരും അതിലൊരു മലക്ക് ഇങ്ങനെ പ്രാര്‍ഥിക്കും. അല്ലാഹുവെ ധര്‍മിഷ്ടന് നീ കൂടുതല്‍ നല്ലത് പകരം നല്‍കേണമേ. മറ്റേ മലക്ക് പ്രാര്‍ഥിക്കും; അല്ലാഹുവെ കെട്ടിപ്പൂട്ടി വയ്ക്കുന്ന ലുബ്ധന് നീ നാശം നല്‍കേണമേ (ഹദീസ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."