വായനദിനം ആഘോഷിച്ചു: വായന പക്ഷാചരണത്തിന് തുടക്കം
ആലപ്പുഴ: വായനയാണ് മനുഷ്യനെ പൂര്‍ണ്ണനാക്കുന്നതെന്ന് പൊതുമരാമത്ത്‌രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി. സുധാകരന്‍.
ഇന്‍ഫര്‍മേഷന്‍പബ്‌ളിക്് റിലേഷന്‍സ് വകുപ്പും ജില്ല ഭരണകൂടവും വിവിധ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന വായനദിനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആലപ്പുഴ ഗവണ്‍മെന്റ മുഹമ്മദന്‍സ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.അവനവന്റെ യുക്തിയും ബുദ്ധിയും അനുഭവും അനുസരിച്ച് പുസ്തകങ്ങള്‍ വായിച്ചു വിലയിരുത്തണം. ഇന്നതേ വായിക്കാവു ഇന്നത് വായിക്കരുത് എന്നൊന്നും പറയരുത്. വായന കൂടുകയാണ് അനുകാലികങ്ങളുടെ എണ്ണവും കൂടുന്നു. പക്ഷേ വായന സാമഗ്രികള്‍ എത്ര സാമൂഹിക പ്രസക്തമാണെന്നതിന്റെ കണക്ക് എടുക്കാനാവുന്നില്ല.
ഇവ വൈജ്ഞാനിക വളര്‍ച്ചയും സാമൂഹിക നീതിയും മാനവികതയും വളര്‍ത്താന്‍ എത്ര സഹായകമാണ് എന്ന് പരിശോധിക്കണം. അതില്‍ ശ്രദ്ധ വേണമെന്ന് അദ്ദേഹം പറഞ്ഞു.പുസ്തകം സൂക്ഷിക്കുന്നതിന്റെ വ്യക്തി അനുപാതം നോക്കിയാല്‍ ഏറ്റവും കൂടുതല്‍ പുസ്തക കൈവശം വയ്ക്കുന്നവര്‍ കേരളീയരാവും. മൂന്നരക്കോടി ജനങ്ങളില്‍ 50 ലക്ഷം പേര്‍ക്കെങ്കിലും സ്വന്തമായി പുസ്തകശേഖരമുണ്ട്. ലൈബ്രറികള്‍, സ്‌കൂളുകള്‍, സര്‍വകലാശാലകള്‍ തുടങ്ങി കേരളത്തപ്പോലെ പുസ്തകം സൂക്ഷിക്കുന്ന നാട് ലോകത്തുണ്ടാവില്ല.
പുസ്തകത്തെ ബഹുമാനിച്ച് പൂജിക്കുന്ന സംസ്‌കാരമാണ് നമുക്കുള്ളതെന്നും ന്യായമെന്നു നമുക്ക് തോന്നുന്ന പുസ്തകമെല്ലാം വായിക്കാം. പതിനായിരത്തിലധികം പുസ്തകങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നുണ്ടെന്നും അതിലെ ബുദ്ധിമുട്ടിനെക്കുറിച്ചും മന്ത്രി സൂചിപ്പിച്ചു.പുസ്തകങ്ങള്‍ സൂക്ഷിക്കാന്‍ ആധുനിക സംവിധാനം വേണമെന്നും അദ്ദേഹം പറഞ്ഞു.ഡിജിറ്റല്‍ കാലത്ത് പുതിയ വായന രീതികള്‍ പുതിയ തലമുറ ഉപയോഗപ്പെടുത്തുന്നതിലൂടെ വായന വളരുകയാണെന്ന് വായനദിന സന്ദേശം നല്‍കിയ കല്ലേലി രാഘവന്‍പിള്ള പറഞ്ഞു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ആധ്യക്ഷം വഹിച്ചു.ജില്ല കളക്ടര്‍ വീണ എന്‍. മാധവന്‍ വായനദിന പ്രതിജഞ ചൊല്ലിക്കൊടുത്തു. ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍ പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."