HOME
DETAILS
MAL
മീന്‍പിടിച്ചതിന്റെ വിഹിതം ചോദിച്ചതിന് കുത്തിപ്പരുക്കേല്‍പ്പിച്ചു
backup
November 09 2018 | 06:11 AM
കൊടുങ്ങല്ലൂര്‍: മീന്‍പിടിച്ചതിന്റെ വിഹിതം ചോദിച്ച മത്സ്യത്തൊഴിലാളിയെ കഴുത്തില്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു. അഴീക്കോട് പടന്ന ആളംപറമ്പില്‍ മുഹമ്മദലിയുടെ മകന് ബെന്യാമിനെ(29)യാണ് ആക്രമിച്ചത്. പരുക്കേറ്റ ഇയാളെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് അഞ്ചോടെ അഴീക്കോട് ജെട്ടിയിലായിരുന്നു സംഭവം. മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിനു പോയ മെര്‍മേഡ് എന്ന ബോട്ടിലെ ഡ്രൈവറാണ് ബെന്യാമിന്. പിടിച്ച മീനിന്റെ വിഹിതം ചോദിച്ചതിനു ബോട്ടിലെ സ്രാങ്ക് തന്നെ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ബെന്യാമിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."