HOME
DETAILS

തീരദേശ പരിപാലന നിയമ പരിധിയില്‍നിന്ന് കനോലി കനാലിനെ ഒഴിവാക്കണം: ചാവക്കാട് നഗരസഭ

  
backup
November 09 2018 | 06:11 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%b2%e0%b4%a8-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%a7

ചാവക്കാട്: നഗരസഭാ നഗരത്തില്‍ നിര്‍മിക്കുന്ന ലൈബ്രറി കെട്ടിടത്തിന് അന്തരിച്ച പ്രശസ്ത സംവിധായകന്‍ കെ.ആര്‍ മോഹനന്റെ പേര് നല്‍കാന്‍ വ്യാഴാഴ്ച ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു.  മലയാളത്തിലെ സമാന്തര സിനിമകളുടെ ശക്തനായ വക്താവായിരുന്ന മോഹനന്‍ തിരുവത്ര സ്വദേശിയും അശ്വത്ഥാമ, പുരുഷാര്‍ഥം, സ്വരൂപം എന്നിവയുടെ സംവിധായകനുമാണ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 25നാണ് മോഹനന്‍ അന്തരിച്ചത്. നഗരസഭാ കെട്ടിടത്തിനു പിന്നില്‍ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിന് നഗരസഭയുടെ ആദ്യ ഉപാധ്യക്ഷന്‍ ആര്‍.കെ ഉമറിന്റെ പേരും നല്‍കും.
നഗരസഭ കൃഷി ഭവന്‍, ആയര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക. സി.പി.ഐ നേതാവായിരുന്ന ഉമര്‍ ചാവക്കാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയും പാലയൂര്‍ സ്വദേശിയുമായിരുന്നു. കനോലി കനാലിനെ തീര പരിപാലന നിയമ പരിധിയിലുള്‍പ്പെടുത്തിയതിനാല്‍ പതിറ്റാണ്ടുകളായി കനാലിന്റെ ഓരത്ത് വീട് വച്ചവര്‍ക്ക് അവ പുതുക്കിപ്പണിയാന്‍ കഴിയാത്ത സാഹചര്യമാണെന്നും തീരസംരക്ഷണ നിയമത്തിന്റെ കുരുക്കില്‍പ്പെട്ട് തെക്കഞ്ചേരിയിലുള്‍പ്പടെ നിരവധി കുടുംബങ്ങള്‍ വീടുകള്‍ക്ക് നമ്പര്‍ ലഭിക്കാതെ പ്രയാസത്തിലാണെന്നും സി.പി.എം പ്രതിനിധിയായ കൗണ്‍സിലര്‍ എ.എച്ച് അക്ബര്‍ യോഗത്തില്‍ പരാതിപ്പെട്ടു.
കനോലി കനാലിന് തീരദേശ പരിപാലന നിയമ പരിധി ബാധകമാക്കരുതെന്ന് കൗണ്‍സില്‍ യോഗം ഒന്നിച്ച് സര്‍ക്കാരിനോട് ആവശ്യപ്പെടാമെന്ന് യോഗത്തില്‍ അധ്യക്ഷനായ എന്‍.കെ അക്ബര്‍ അറിയിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ പുന്ന മേഖലയില്‍ കഴിഞ്ഞവര്‍ഷം നഗരസഭ ആരംഭിച്ച പല സംഭരണികളിലും ജലം സംഭരിക്കുന്നില്ലെന്ന് കൗണ്‍സിലര്‍ ഷാജിത മുഹമ്മദ് പരാതിപ്പെട്ടു. മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ടാങ്കറുകലില്‍ കുടിവെള്ളമെത്തിക്കുന്നത് തുടരണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിലവില്‍ മണത്തല ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് വളപ്പിലെ കിണറില്‍ നിന്നാണ് വെള്ളം എടുത്തിരുന്നതെന്നും രണ്ടു ദിവസമായി മോട്ടോറിന് തകരാറ് പറ്റിയതാണ് വെള്ളം മുടങ്ങാന്‍ കാരണമെന്നും ചെയര്‍മാന്‍ അറിയിച്ചു.
വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, സ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ബി രാജ ലക്ഷ്മി, സഫൂറ ബക്കര്‍, കെ.എച്ച് സലാം, എ.എ മഹേന്ദ്രന്‍, എ.സി ആനന്ദന്‍, കൗണ്‍സിലര്‍മാരായ കെ.കെ കാര്‍ത്യായനി, പി.എ നാസര്‍, ടി.കെ ഹാരിസ്, എം.എം നാരായണന്‍, പീറ്റര്‍ പാലയൂര്‍, കെ.എസ്. ബാബു രാജ് സംസാരിച്ചു. സെക്രട്ടറി ഡോ. ടി.എന്‍ സിനി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി. പോള്‍ തോമസ് പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഫിയയുടെ ശേഷിപ്പുകൾ ഏറ്റുവാങ്ങി, മതാചാരപ്രകാരം സംസ്കരിക്കും

Kerala
  •  a month ago
No Image

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

Kerala
  •  a month ago
No Image

'ഗസ്സയില്‍ ഇസ്‌റാഈല്‍ നടത്തുന്നത് വംശഹത്യ' സഊദി കിരീടാവകാശി; ഫലസ്തീന് യു.എന്നില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹതയുണ്ടെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍

International
  •  a month ago
No Image

ചേലക്കര മണ്ഡലത്തില്‍ കാറില്‍ നിന്ന് 19.70 ലക്ഷം പിടികൂടി ഇലക്ഷന്‍ സ്‌ക്വാഡ്; തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമോയെന്ന് പരിശോധന

Kerala
  •  a month ago
No Image

പൊലിസ് വിലക്ക് മറികടന്ന് അന്‍വര്‍, ചേലക്കരയില്‍ വാര്‍ത്താസമ്മേളനം; എല്‍.ഡി.എഫ് മദ്യവും പണവും ഒഴുക്കി വോട്ടുപിടിക്കുന്നെന്ന് ആരോപണം

Kerala
  •  a month ago
No Image

കൂറുമാറ്റ കോഴ വിവാദം; തോമസ് കെ തോമസിന് എന്‍.സി.പിയുടെ ക്ലീന്‍ചിറ്റ്

Kerala
  •  a month ago
No Image

വയനാട് ദുരിതാശ്വാസം: ബിരിയാണി ചലഞ്ച് നടത്തി കിട്ടിയ ഒന്നേകാല്‍ ലക്ഷം തട്ടി; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പെടെ മൂന്ന് പേര്‍ക്കെതിരെ കേസ് 

Kerala
  •  a month ago
No Image

'ഹിന്ദു മല്ലു ഓഫിസേഴ്‌സ് ഗ്രൂപ്പ്' ഗോപാലകൃഷ്ണനെതിരെ കേസില്ല; സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പൊലിസ്, സാങ്കേതിക തടസ്സമെന്ന് വിശദീകരണം

Kerala
  •  a month ago
No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago