ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ്; ഹിറ്റാകാന്‍ ഇന്ത്യ
പൂനെ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് ഇന്ന് തുടങ്ങും. ആദ്യ ടെസ്റ്റിലെ ജയത്തിന്റെ ആത്മവിശ്വാസം ഇന്ത്യക്ക് നന്നായുണ്ട്. ആദ്യ ടെസ്റ്റില്‍ ഹിറ്റായി മാറിയ രോഹിത് ശര്‍മ രണ്ടാം ടെസ്റ്റിലും തീപ്പൊരിയാകാനുള്ള ഒരുക്കത്തിലാണ്. ആദ്യ ടെസ്റ്റിലെ ഒന്നാമിന്നിങ്‌സില്‍ 176 റണ്‍സാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്.
മറ്റൊരു ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാള്‍ ഇരട്ട സെഞ്ചുറി നേടിയാണ് മത്സരം ഗംഭീരമാക്കിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ മായങ്ക് ഏഴ് റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. രണ്ടാമിന്നിങ്‌സില്‍ 149 പന്തില്‍ നിന്ന് 127 റണ്‍സും രോഹിത് സ്വന്തമാക്കി. നായകന്‍ വിരാട് കോഹ്‌ലിക്ക് ആദ്യ ടെസ്റ്റില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാമിന്നിങ്‌സില്‍ 31 റണ്‍സെടുത്ത് ഔട്ടാകാതെ നിന്നതാണ് കോഹ്‌ലിയുടെ മികച്ച നേട്ടം.
ആദ്യ ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍ രവിചന്ദര്‍ അശ്വിന്റെ മികച്ച പ്രകടനവും ഇന്ത്യക്ക് തുണയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റാണ് അശ്വിന്‍ സ്വന്തമാക്കിയത്. രണ്ടാമിന്നിങ്‌സില്‍ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്‌നിരയുടെ അടിവേരറുത്തത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഒരു ജയമെങ്കിലും സ്വന്തമാക്കാനുള്ള ഒരുക്കം ദക്ഷിണാഫ്രിക്കയും നടത്തുന്നുണ്ട്. ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ സെഞ്ചുറി കണ്ടെത്തിയ ഡീ കോക്ക് രണ്ടാം ഇന്നിങ്‌സില്‍ പൂജ്യനായിട്ടാണ് മടങ്ങിയത്. ഓപണര്‍ ഡീന്‍ എല്‍ഗറും ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിര പൂര്‍ണ പരാജയമായിരുന്നു.
വിശാഖപട്ടണത്ത് ഒരുക്കിയത് പോലുള്ള പിച്ച് പൂനെയിലും തയ്യാറാക്കിയാല്‍ ഇന്ത്യക്ക് ജയം കണ്ടെത്താനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ടീം ഇന്ത്യ. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യ ഇപ്പോള്‍ 160 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ്. വിന്‍ഡീസിനെതിരേയുള്ള പരമ്പര സ്വന്തമാക്കിയതോടെയാണ് ഇന്ത്യ പരമ്പരയില്‍ ഒന്നാമതെത്തിയത്.
60 പോയിന്റുമായി ന്യൂസിലാന്‍ഡാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഇന്ത്യക്ക് ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളിലെല്ലാം അവിസ്മരണീയ പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും.
മഴ പെയ്താല്‍ നഷ്ടം ഇന്ത്യക്ക്
ഇന്നത്തെ മത്സരത്തില്‍ മഴ പെയ്താല്‍ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. പൂനെയില്‍ ഇന്ന് മഴ പെയ്യുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത 72 മണിക്കൂറിനുള്ളില്‍ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം ചൂണ്ട@ിക്കാണിക്കുന്നത്. അടുത്ത ര@ണ്ടു ദിവസം മഴ പെയ്യാന്‍ സാധ്യത കൂടുതലാണെങ്കിലും പിന്നീട് അതിന്റെ ശക്തി കുറയും. 13, 14 തിയ്യതികളില്‍ ആകാശം മേഘാവൃതമാവുമെങ്കിലും മഴ പെയ്യാന്‍ സാധ്യത കുറവാണെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
ടെസ്റ്റിന്റെ ആദ്യ ര@ണ്ടു ദിവസം മഴയെടുക്കുകയാണെങ്കില്‍ മല്‍സരം സമനിലയില്‍ കലാശിക്കാനാണ് സാധ്യത. മികച്ച ഫോമില്‍ കളിക്കുന്ന ഇന്ത്യയെ സംബന്ധിച്ച് ഇത് തിരിച്ചടിയായിരിക്കും. കാരണം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗം കൂടിയാണ് ഈ മല്‍സരം. കളി സമനില ആവുകയാണെങ്കില്‍ ഇരുടീമുകള്‍ക്കും 13 പോയിന്റ് വീതം ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."