HOME
DETAILS

പത്താഴക്കുണ്ട് ഡാമിലെ വെള്ളം എങ്ങനെ ഒഴുക്കിവിടും; തലപുകഞ്ഞ് ഉദ്യോഗസ്ഥര്‍

  
backup
November 09 2018 | 06:11 AM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a1%e0%b4%be%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%b5%e0%b5%86

വടക്കാഞ്ചേരി: പത്താഴക്കുണ്ട് ഡാമിന്റെ ചോര്‍ച്ച തടയുന്നതിനുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തില്‍. നിര്‍മാണ പ്രവൃത്തി അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴുണ്ടായ മഹാപ്രളയം ഡാമിനെ ജലസമ്പുഷ്ടമാക്കുകയും കാല്‍നൂറ്റാണ്ടിനു ശേഷം ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടേണ്ടി വരികയും ചെയ്തു. ഇതിനുശേഷം വെള്ളത്തിന്റെ അളവില്‍ വലിയ കുറവ് രേഖപ്പെടുത്താതായതോടെ അധികൃതര്‍ പ്രതിസന്ധിയിലായി. ചോര്‍ച്ച ഇപ്പോഴും തുടരുമ്പോഴും പ്രളയാനന്തരം മൂന്നു മാസമാകുമ്പോഴും 17 മീറ്റര്‍ മാത്രം സംഭ രണ ശേഷിയുള്ള ഡാമില്‍ ഇപ്പോള്‍ 10.40 മീറ്റര്‍ വെള്ളമുണ്ട്. ഇതു കാരണം ബാരലിലെ ചോര്‍ച്ച അടയ്ക്കല്‍ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. തൃശൂര്‍ ജില്ലയില്‍ തലപ്പിള്ളി താലൂക്കില്‍ തെക്കുംകര പഞ്ചായത്തിലെ മലയോര പ്രദേശത്താണ് ചെറുകിട ജലസേചന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പത്താഴക്കുണ്ട് ഡാം സ്ഥിതി ചെയ്യുന്നത്. പൂര്‍ണമായും മണ്ണു കൊണ്ട് നിര്‍മിച്ചിട്ടുള്ള ഡാം 1978ലാണ് കമ്മിഷന്‍ ചെയ്യുന്നത്. ഡാമിന് 143 മീറ്റര്‍ നീളവും 18.3 മീറ്റര്‍ ഉയരവുമുണ്ട്. വൃഷ്ടി പ്രദേശം 24,28 ഹെക്ടറും സംഭരണ ശേഷി 1,44 ദശലക്ഷം ഘനമീറ്ററുമാണ്. ഡാമിന് 3075 മീറ്റര്‍ നീളത്തിലുള്ള ഇടതുകര കനാലും 1456 മീറ്റര്‍ നീളത്തിലുള്ള വലതുകര കനാലുമുണ്ട്. തെക്കുംകര പഞ്ചായത്തിലും പഴയ മുണ്ടത്തിക്കോട് പഞ്ചായത്തിലും ഉള്‍പ്പെടുന്ന ഏകദേശം 288 ഹെക്ടര്‍ ആയക്കെട്ട് പ്രദേശത്ത് ജലസേചനത്തിനായാണ് പദ്ധതി കൊണ്ട് വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ ഡാമിന്റ ബാരലില്‍ കൂടിയുള്ള ശക്തമായ ചോര്‍ച്ചമൂലം ജലം സംഭരിക്കുന്നതിനും ഡാമിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായ രീതിയില്‍ നടത്തുന്നതിനും കഴിഞ്ഞ 15 വര്‍ഷക്കാലമായി സാധിക്കാത്ത സ്ഥിതിയിലാണ്.
ഇതോടെ ഡാമിലെ ജലത്തെ ആശ്രയിച്ച് കൃഷി ഇറക്കിയിരുന്ന കര്‍ഷകര്‍ ദുരിതത്തിലായി. പലരും കൃഷി ഇറക്കാതായി. ജലസംഭരണിയില്‍ വെള്ളം ഇല്ലാതായതോടെ ആയക്കെട്ട് പ്രദേശത്തെ നീര്‍ച്ചാലുകളും തോടുകളും കുളങ്ങളും കിണറുകളും വേനല്‍ക്കാലം എത്തും മുന്‍പേ വറ്റിവരളുന്ന സ്ഥിതിയിലായി. നാട്ടുകാരന്‍ കൂടിയായ മന്ത്രി എ.സി മൊയ്തീല്‍ വടക്കാഞ്ചേരി എം.എല്‍.എ ആയിരിക്കുമ്പോള്‍ തന്നെ ഡാമിന്റ ചോര്‍ച്ച തടയുന്നതിനുള്ള ഇടപെടല്‍ നടത്തിയിരുന്നു. പല തവണ വിദഗ്ധ സംഘം ഡാമിലെത്തി ചോര്‍ച്ച കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനയും നടത്തിയിരുന്നു. മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക അനുവദിച്ചത്. ഒന്നാംഘട്ട നവീകരണ പ്രവൃത്തികളുടെ ഭാഗമായി ഡാമിന്റ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും രണ്ടാം ഘട്ട നവീകരണ പ്രവൃത്തിയായ ബാരലിനുള്ളിലെ ചോര്‍ച്ച പൂര്‍ണമായും തടയുന്നതിനുള്ള പ്രവൃത്തികള്‍ ആരംഭിക്കുകുകയും ചെയ്തു. ഇതിനിടയിലാണ് പ്രളയമെത്തിയത്. ഡാം നിറഞ്ഞ് കവിഞ്ഞത് പുതിയൊരു ചരിത്രമായി. ബാരലിനുള്ളിലെ വിഡിയോ ഗ്രാഫി ഉള്‍പ്പെടെ എടുത്ത് വിദഗ്ധ പരിശോധന നടത്തി ശാസ്ത്രീയമായി. തയാറാക്കിയ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ചോര്‍ച്ച തടയുന്നതിനുള്ള നവീകരണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഒരു കോടി 88 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് നടത്തുന്നത്. കോലഞ്ചേരി സ്വദേശി എന്‍.വി രാജുവാണ് കരാറുകാരന്‍. കാലവര്‍ഷം കനത്താല്‍ ജല അളവ് വീണ്ടും ഉയരുമെന്ന സ്ഥിതി വിശേഷവും നിലനില്‍ക്കുമ്പോള്‍ ചോര്‍ച്ച അടയ്ക്കല്‍ അടുത്തൊന്നും ഇല്ലാതാക്കാനാവില്ലെന്ന യാഥാര്‍ഥ്യവും നിലനില്‍ക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  11 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  11 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  11 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  11 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  11 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  11 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  11 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  11 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  11 days ago