ജനരോഷമിരമ്പി റെയ്ഞ്ച് ഓഫിസ് മാര്‍ച്ച്
സുല്‍ത്താന്‍ ബത്തേരി: കാട്ടാനയുടെ ആക്രമണത്തില്‍ അമ്മക്കും മകനും പരുക്കേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച്് സര്‍വകക്ഷി സംഘം ചെതലയം റെയ്ഞ്ച് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കുക, ആക്രമണത്തില്‍ പരുക്കേറ്റവരുടെ ചികിത്സ പൂര്‍ണമായും വനം വകുപ്പ് ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്.
വനം വകുപ്പ് ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ അകത്തേക്ക് കയറ്റിവിടണമെന്ന സമരക്കാരുടെ ആവശ്യവും പൊലിസ് അംഗീകരിച്ചില്ല.
ഇതോടെ പ്രതിഷേധക്കാര്‍ ബത്തേരി-പുല്‍പ്പള്ളി റോഡില്‍ ഉപരോധിച്ചു. നേതാക്കള്‍ ഇടപെട്ട് സംസാരിച്ച് സമരക്കാരെ റെയ്ഞ്ച് ഓഫിസ് കോംപൗണ്ടിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചതോടെ റോഡ് ഉപരോധം അവസാനിപ്പിച്ചു. പിന്നീട് ബത്തേരി മുന്ഗരസഭാ ചെയര്മാന് സി.കെ സഹദേവന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും കുറിച്യാട് അസിസ്റ്റന്റ് വൈല്ഡ്്ലൈഫ് വാര്‍ഡനുമായി ചര്‍ച്ച നടത്തി. ലീലയുടെയും മകന് രതീഷിന്റെയും ചികിത്സാ ചെലവ് വനം വകുപ്പ് വഹിക്കുമെന്നും രതീഷിന് വനംവകുപ്പില്‍ താല്‍ക്കാലികമായി ജോലി നല്‍കുമെന്നും രാത്രി കാവല്‍ ശക്തമാക്കുുമെന്നും ഫെന്‍സിങ് സ്ഥാപിക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ഉറപ്പ് ലഭിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
കൗണ്‍സിലര്‍മാരായ ബാബു അബ്ദുറഹിമാന്, കണ്ണിയന്‍ അഹമ്മദ്കുട്ടി, ഷറീന, ജോസ്, പി.പി അയ്യൂബ്, ഷബീര്‍ അഹമ്മദ്, എന്‍.എം വിജയന്, വിവിധ രാഷ്ട്രിയകക്ഷി നേതാക്കളായ ബേബിവര്ഗ്ഗീസ്, വി.പി സുഹാസ്, ബാബു പഴുപ്പത്തൂര്‍, നിസി അഹമ്മദ്, പ്രശാന്ത്, കൃഷ്ണന്‍കുട്ടി, പഠിപ്പുര രവീന്ദ്രന്, സി.കെ ഹാരിഫ് തുടങ്ങിയവരും വയനാട് വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് വാര്ഡന്മാരായ അജയ്ഘോഷ്, കൃഷ്ണദാസ്, ആശാലത, ബത്തേരി സ്റ്റേഷന് പി.ഐ.എം.ഡി സുനില്‍, വാര്‍ഡ് വികസന സിമിതി കണ്‍വീനര്‍മാരായ പി.വി അബ്ദുല്‍റഹീം, എ.കെ അബൂബക്കര്‍ ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."