മണ്ണാര്‍ക്കാട്ടെ ഗതാഗത പരിഷ്കാരം: കോടതിപ്പടിയിലെ കുരുക്കൊഴിയുന്നു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരത്തിലെ ഏറ്റവും ഗതാഗത കുരുക്കേറിയ കോടതിപ്പടി ജങ്ഷനില്‍ പൊലിസ് നടപ്പാക്കിയ പുതിയ ഗതാഗത പരിഷ്കാരം ലക്ഷ്യം കാണുന്നു. ദിവസം മുഴുവന്‍ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെടാറുളള ബസ് സ്റ്റാന്‍ഡ് മുതല്‍ കോതിപ്പടി വരെയുളള ഭാഗത്ത് ഇന്നലെ നടപ്പാക്കിയ പരിഷ്കാരം വഴി ഏറെ തിരക്കൊഴിഞ്ഞു. പടിഞ്ഞാറ് ഭാഗത്തുനിന്നുളള വാഹനങ്ങള്‍ മിനി ബൈപ്പാസ് വഴി തിരിച്ചുവിട്ടും, ചങ്ങലീരി റോഡില്‍നിന്ന് ദേശീയപാതയിലേക്കും, തിരിച്ചും റൈറ്റ് ടേണ്‍ ഒഴിവാക്കിയും ബസ് സ്റ്റാന്‍ഡില്‍നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് പോവുന്ന ബസുകള്‍ക്ക് സ്റ്റോപുകള്‍ ക്രമീകരിച്ചും നടപ്പാക്കിയ ഗതാഗത പരിഷ്കാരമാണ് കോടതിപ്പടിയിലെ ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ഒരു പരിധിലരെ സഹായകമായത്. എന്നാല്‍ തിങ്കളാഴ്ച മുതല്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ക്കെതിരേ ചില കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും പരിഷ്കാരവുമായി മുന്നോട്ടുപോവാനാണ് പൊലിസിന്റെ തീരുമാനം. പരിഷ്കാരവുമായി ബന്ധപ്പെട്ടുയരുന്ന പരാതികള്‍ പരിശോധിച്ച് ആവശ്യമാണെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്നും, ഗതാഗത പരിഷ്കാരവുമായി മുന്നോട്ടുപോവുമെന്നും മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."