സിംഗപൂരില്‍ ജോലി വാഗ്ദാനം: വിസ തട്ടിപ്പിന് പിന്നില്‍ രാജ്യം മുഴുവന്‍ ബന്ധങ്ങളുള്ള സംഘം
ഷൊര്‍ണൂര്‍: സിംഗപൂരില്‍ സ്റ്റാര്‍ ഹോട്ടലുകളിലും, ഉയര്‍ന്ന റസ്റ്റോറന്റുകളിലും വന്‍ തുക ശമ്പളം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് വിസ വാഗ്ദാനം നല്‍കുകയും, 14 പേരില്‍ നിന്നായി 16 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ 5 പേര്‍ക്കെതിരെ വടക്കാഞ്ചേരി പൊലിസ് കേസെടുത്തു.
പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി ഹിദായത്ത്, തമിഴ്നാട്തൂത്തുക്കുടി സ്വദേശി മണികണ്ഠന്, സഹോദരന് രമേശ് കുമാര്‍, കൊല്ലം ഓച്ചിറ സ്വദേശി അനീഷ്, കാഞ്ഞങ്ങാട് ബാവ നഗര്‍ നന്ദനത്തില്‍ അബൂബക്കര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇതില്‍ ഹിദായത്ത്, അബൂബക്കര്‍ എന്നിവരാണ് ഒന്നും,രണ്ടും പ്രതികള്‍. ഹിദായത്ത് പട്ടാമ്പിയില്‍ സമാന തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ്.
അന്ന് സിംഗപ്പൂര്‍ ഹയാത്ത് ഹോട്ടലില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 6 പേരില്‍ നിന്നാണ് പണം തട്ടിയത്. പ്രതികള്‍ക്ക് രാജ്യം മുഴുവന്‍ ബന്ധങ്ങളുള്ളതായി സൂചനയുണ്ട്. വടക്കാഞ്ചേരിയില്‍ വിരുപ്പാക്ക സ്വദേശികളായ വട്ടപ്പറമ്പില്‍ ജമാല്‍, നിസാര്‍, ലാ വളപ്പില്‍ ശ്രീജിത്ത്, പണിക്കവീട്ടില്‍ നസീര്‍, നടത്തറ വീട്ടില്‍ ഫാരിസ്, കേളം പിലായ്ക്കല്‍ അജ്മല്‍, ചെറുവളപ്പില്‍ ഷാഫി, വീരോലിപ്പാടം സ്വദേശി വിവേക്, പാലക്കാട് സ്വദേശി അബ്ദുള്‍ ഫാസിത്ത്, മണ്ണാര്‍ക്കാട് സ്വദേശികളായ അബ്ദുള്‍ റഹ്മാന്, ഉമ്മര്‍, പീച്ചി ചേരും കുഴി വീട്ടില്‍ സ്റ്റെ ബിന്‍ ചെറുതുരുത്തി സ്വദേശി നിഹാദ്, എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അഞ്ചംഗ സംഘത്തിനെതിരെ കേസെടുത്തത്.മണികണ്ഠന്, രമേശ് കുമാര്‍ എന്നിവരുടെ അകൗണ്ടിലേക്കാണ് തങ്ങള്‍ പണം നിക്ഷേപിച്ച തെന്നും ഇതിന്റെ വിശദാംശങ്ങള്‍ പൊലിസിന് കൈമാറിയതായും പണം നഷ്ടപ്പെട്ടവര്‍ പറയുന്നു. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."