തനിമ യാമ്പു സോണ്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരങ്ങള്‍ സംഘടിപ്പിച്ചു
മദീന: 'നവ കേരള നിര്‍മിതിക്കായ്, കോര്‍ത്ത കയ്യഴിയാതെ' കാമ്പയിനോടനുബന്ധിച്ച് തനിമ യാമ്പു സോണ്‍ വിദ്യാര്‍ഥികള്‍ക്ക് പ്രസംഗം, ചിത്ര രചന, കളറിംഗ്, പവര്‍ പോയന്റ് പ്രസന്റേഷന്‍ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി.
'പ്രളയാനന്തര കേരളം പ്രതീക്ഷയും വെല്ലുവിളികളും' എന്ന വിഷയം പ്രസംഗത്തിനും 'പ്രളയം ബാക്കിവെച്ച നന്മകള്‍' എന്ന വിഷയം പവര്‍ പോയന്റ് പ്രസന്റേ ഷനും നല്‍കി. പ്രസംഗത്തിന് അഫ്‌റ ബി, അനന്ദു എന്‍, ഇബ്രാഹീം മുഹമ്മദ് എന്നിവരും പവര്‍ പോയിന്റ് പ്രസന്റേഷന് ഇബ്രാഹീം മുഹമ്മദ്, ഷാരിഖ് നിയാസ്, ഫാത്തിമത്തു സ്വാലിഹ എന്നിവരും വിജയികളായി. ചിത്ര രചന, കളറിംഗ് എന്നീ ഇനങ്ങളില്‍ വിവിധ വിഭാഗങ്ങളിലായി സുപ്രീം ശ്രേസ്ത, ആന്‍ഡ്രിന ലാല്‍, റിദ, നജ സാക്കിര്‍, ഹരി ജാക്കോബ് മാത്യു, ബസില അബ്ദുല്‍ ലത്തീഫ്, അലോന സൂസന്‍ പോള്‍, അഹ് യാന്‍, മാറിയ തെരേസ സെബാസ്റ്റിയന്‍ എന്നിവര്‍ വിജയികളായി.
വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഡോ. ശഫീഖ് ഹുസൈന്‍, സലിം വേങ്ങര, കാപ്പില്‍ ഷാജി മോന്‍, അഷ്‌ക്കര്‍ വണ്ടൂര്‍, രാഹുല്‍ ജെ രാജന്‍, നൗഷാദ് വി മൂസ, അനീസുദ്ദീന്‍ ചെറുകുളമ്പ, സിദ്ധീഖുല്‍ അക്ബര്‍, നിഷ, നിമ കിരണ്‍, മീനാല്‍, രാധ എന്നിവര്‍ വിതരണം ചെയ്തു. ഡോ.യൂസുഫ് റിഷാല്‍ കുട്ടികളുടെ മത്‌സര പരിപാടി ഉദ്ഘാടനം ചെയ്തു. മുസ്തഫ നൂറുല്‍ ഹസ്സന്‍, സലാഹുദ്ദീന്‍ കരിങ്ങനാട്, അബ്ദുറഷീദ് വി.കെ, സോഫിയ മുഹമ്മദ്, റംസീന ബാബു, ഷക്കീല മുനീര്‍, ശബീബ സലാഹു, കദീജ മുസ്തഫ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."