HOME
DETAILS

യമനിലെ ഹൂതികളെ തീവ്രവാദ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനൊരുങ്ങി അമേരിക്ക

  
backup
November 09, 2018 | 4:03 PM

39804734790-2

 

റിയാദ്: യമനില്‍ ഔദ്യോഗിക സര്‍ക്കാനെതിരെയും അയല്‍ രാജ്യമായ സഊദിക്കെതിരെയും നിരന്തരം ഭീഷണിയുയര്‍ത്തുന്ന ഇറാന്‍ പിന്തുണയുള്ള ഹൂതികളെ തീവ്രവാദ, ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ അമേരിക്ക നീക്കമാരംഭിച്ചു. അമേരിക്കന്‍ അധികൃതരെ ഉദ്ധരിച്ച് വാഷിംഗ് ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹൂതികള്‍ക്കെതിരെയുള്ള നടപടികളുടെ ഭാഗമായി വൈറ്റ് ഹൗസില്‍ വെച്ച് ചര്‍ച്ചകള്‍ നടന്നതായും എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനനമെടുത്തിട്ടില്ലെന്നും ഉറവിടം വ്യക്തമാകാത്ത റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചു പോസ്റ്റില്‍ പറയുന്നു.

2016 മുതല്‍ നിരവധി തവണ ഹൂതികളുമായുള്ള പ്രശ്‌നത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇറാനുമായുള്ള ഉപരോധം നടപ്പിലാക്കുന്നതിന് മുന്‍പേ തന്നെ ഇറാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനകളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഹൂതികളെ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നീക്കമാരംഭിച്ചത്. ഇതിനിടയില്‍, സംഘര്‍ഷം രൂക്ഷമായ ഹുദൈദയിലെ ആശുപത്രികള്‍ സൈനിക കേന്ദ്രങ്ങളാക്കി മാറ്റുന്നതിരെയും സിവിലിയന്മാരെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനാ രംഗത്തെത്തിയിരുന്നു.
അമേരിക്ക ഹൂതികളെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ നേതാക്കള്‍ക്ക് യാത്രാ വിലക്കുകകള്‍ ഉണ്ടാകുകയും വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനാകുകയും ചെയ്യും. ഇവര്‍ക്ക് സഹായകരമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും അമേരിക്കക്ക് കഴിയുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം അടഞ്ഞ നിലയില്‍; യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

bahrain
  •  4 hours ago
No Image

ടിക് ടോക് സെറ്റല്ല, യുദ്ധ സ്മാരകമാണ്; രണ്ടാം ലോക മഹായുദ്ധ സ്മാരകത്തിന് മുന്നില്‍ നൃത്തം ചെയ്ത ദമ്പതികള്‍ക്ക് വിമര്‍ശനം 

International
  •  5 hours ago
No Image

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരൻ ബിജെപി വേദിയിൽ; വേണ്ടി വന്നാൽ പാർട്ടി മാറുമെന്നും വിശദീകരണം

Kerala
  •  5 hours ago
No Image

സയണിസ്റ്റുകള്‍ക്ക് വലിയ തെറ്റുപറ്റി; ഇസ്‌റാഈല്‍-യുഎസ് സഖ്യകക്ഷികള്‍ക്ക് മുന്നറിയിപ്പുമായി ഖാംനഈയുടെ എക്‌സ് പേജില്‍ സന്ദേശം 

International
  •  6 hours ago
No Image

ഡ്രൈവിംഗിനിടെ അപായ സൂചന ലഭിച്ചാൽ എന്തുചെയ്യണം? നിർദ്ദേശങ്ങളുമായി ദുബൈ പൊലിസ്

uae
  •  6 hours ago
No Image

പങ്കിടലിന്റെ സന്ദേശവുമായി അല്‍ ഹിലാല്‍; ബഹ്‌റൈനില്‍ ഇഫ്താര്‍ കിറ്റ് വിതരണത്തിന് തുടക്കം

bahrain
  •  6 hours ago
No Image

കാണാതായെന്ന് കരുതിയ ഇറാനിയൻ യുദ്ധക്കപ്പൽ ഐആർഐഎസ് ലാവൺ കൊച്ചിയിലുണ്ട്; ഔദ്യോഗിക സ്ഥിരീകരണവുമായി ഇന്ത്യ

National
  •  6 hours ago
No Image

പ്രതിഷേധം ഫലം കണ്ടു; സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമനം

Kerala
  •  6 hours ago
No Image

ഇപ്പോഴും വിശ്വസിക്കുന്നു, ഫൈനൽ അവന്റെ ദിവസമായിരിക്കാം: സഞ്ജു

Cricket
  •  7 hours ago
No Image

പശ്ചിമേഷ്യന്‍ പ്രതിസന്ധി; കുതിച്ചുയര്‍ന്ന് എണ്ണ വില; ബാരലിന് 90 ഡോളറിലേക്ക് 

International
  •  7 hours ago