ജില്ലയില്‍ പകര്‍ച്ചപ്പനികള്‍ വ്യാപകമാകുന്നു:പനി നിയന്ത്രിക്കാന്‍ കഴിയാത്തത് തദ്ദേശ സ്ഥാപനങ്ങളുടെ കഴിവുകേടെന്ന്
ആലത്തൂര്‍: പനി നിയന്ത്രിക്കാന്‍ കഴിയാത്തത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കഴിവുകേടാണെന്ന് ഫോറംഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റീസ് കുറ്റപ്പെടുത്തി. പൊതുസ്ഥലങ്ങളില്‍ ശുചീകരണം നടത്താതെ സ്ഥാപനങ്ങളിലും വീടുകളിലും മാത്രം ശുചികരണ ബോധവത്കരണത്തിന് ആളുകളെ പറഞ്ഞുവിടുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചു.
ടൗണുകളിലെ ഓടകളില്‍ മലിനജലം കെട്ടിനിന്നും പൊതുനിരത്തു വശങ്ങളില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ കെട്ടിക്കിടന്ന് അഴുകി ദുര്‍ഗന്ധം വമിച്ചും രോഗാണുക്കള്‍ പെരുകുബോഴുംഅതൊന്നും ശ്രദ്ധിക്കാതെയും, കണ്ടില്ലെന്ന് നടിച്ചും നടക്കുകയും പിന്നീട് രോഗങ്ങള്‍ പിടിപെടുമ്പോള്‍ വീടുകളിലും സ്ഥാപനങ്ങളിലും ബോധവത്കരണം നടത്തി ഇതെല്ലാം ജനങ്ങളുടെ കുറ്റമാണെന്ന മട്ടില്‍ അവരില്‍ കെട്ടിവെച്ച് ഒഴിഞ്ഞു മാറുന്നത് ശരിയല്ലെന്നും ഉപഭോക്തൃ സംഘടന അഭിപ്രായപ്പെട്ടു. അനുകൂല കാലാവസ്ഥയില്‍ അലസരായി നടക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ പ്രതികൂല കാലാവസ്ഥയില്‍ പകര്‍ച്ചവ്യാധികള്‍ വരുമ്പോള്‍ മാത്രം ബോധവത്കരണവുമായി നടന്നിട്ട് കാര്യമില്ലെന്നും മുന്‍കൂട്ടി കണ്ടു കൊണ്ടുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും യോഗം ചൂണ്ടിക്കാട്ടി.
ഡോ. പി. ജയദേവന്‍ അധ്യക്ഷനായി. കെ.കെ. രാമചന്ദ്രന്‍, കെ. പഴനിമല, എ. ഉസ്മാന്‍, കെ. വേലുണ്ണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."