കെ.ടി ജലീലിന്റെ ഭാര്യയെ പ്രിന്‍സിപ്പലായി നിയമിച്ചത് ചട്ടംലംഘിച്ച്: യൂത്ത് കോണ്‍ഗ്രസ്
മലപ്പുറം: മന്ത്രി കെ.ടി ജലീലിന്റെ ഭാര്യ എന്‍.പി ഫാത്തിമക്കുട്ടിയെ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പലായി നിയമിച്ചത് ചട്ടംലംഘിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍. 2016 ഏപ്രില്‍ 30ന് സര്‍വിസില്‍നിന്ന് വിരമിച്ച വിജയരാഘവന് പകരമായാണ് മന്ത്രിയുടെ ഭാര്യയെ നിയമിച്ചത്.
നിയമപ്രകാരം 12 വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി അധ്യാപന പരിചയമാണ് പ്രിന്‍സിപ്പല്‍ക്കുള്ള അടിസ്ഥാന യോഗ്യത.
ഹയര്‍സെക്കന്‍ഡറി വകുപ്പ് അംഗീകരിച്ച സീനിയോരിറ്റി ലിസ്റ്റ് പരിഗണിച്ച് മാത്രമേ പ്രിന്‍സിപ്പലിനെ നിയമിക്കാവൂ. എന്നാല്‍, സ്‌കൂള്‍ മാനേജര്‍ ഹയര്‍സെക്കന്‍ഡറി വകുപ്പിന് സമര്‍പ്പിച്ച സീനിയോരിറ്റി ലിസ്റ്റ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടുള്ളതാണ്.
1998 ഓഗസ്റ്റ് 27ന് സര്‍വിസില്‍ പ്രവേശിച്ച ഒന്നിലധികം അധ്യാപകര്‍ വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുണ്ട്. ഇവരെ മറികടന്നാണ് മന്ത്രിയുടെ ഭാര്യക്ക് നിയമനം നല്‍കിയത്.
ഒരേ സീനിയോരിറ്റിയുള്ള രണ്ടുപേര്‍ വന്നാല്‍ അധ്യാപകരുടെ പ്രായം പരിഗണിക്കണമെന്നാണ് നിയമം. അര്‍ഹരായ സ്‌കൂളിലെ മറ്റ് അധ്യാപകര്‍ സ്‌കൂള്‍ മാനേജര്‍, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."