പ്രബന്ധങ്ങള്‍ 13 വരെ സമര്‍പ്പിക്കാം
തിരൂര്‍: മലയാള സര്‍വകലാശാലയില്‍ നടക്കുന്ന ആറാമത് അന്താരാഷ്ട്ര കേരളചരിത്ര കോണ്‍ഫറന്‍സിലേക്ക് പ്രബന്ധങ്ങള്‍ അയക്കാനുള്ള അവസാന തിയതി 13 വരെ നീട്ടി.
കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
ദേശങ്ങള്‍ താണ്ടി ഫാല്‍ക്കണ്‍ പക്ഷി കേരളത്തില്‍
മലപ്പുറം: വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ അപൂര്‍വ ഇനത്തില്‍പ്പെട്ട ഫാല്‍ക്കണ്‍പക്ഷിയെ കണ്ടെത്തി. പ്രശസ്ത ഫാല്‍ക്കണ്‍ ഗവേഷകനും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജന്തുശാസ്ത്ര വിഭാഗം അസി. പ്രൊഫസറുമായ ഡോ. സുബൈര്‍ മേടമ്മലാണ് പക്ഷി നിരീക്ഷണത്തിനിടെ മുല്ലശേരി കോള്‍ പ്രദേശത്ത് ഫാല്‍ക്കണ്‍ (പ്രാപ്പിടിയന്‍) വര്‍ഗത്തിലെ ഷഹീന്‍ അഥവാ പെരിഗ്രീന്‍ ഫാല്‍ക്കണ്‍ പക്ഷിയെ കണ്ടെത്തിയത്.
പക്ഷികളുടെ ദേശാടനകാലമായ ഒക്‌ടോബര്‍-മാര്‍ച്ച് മാസങ്ങളില്‍ ഫാല്‍ക്കണുകളുടെ ദേശാടനം ഇന്ത്യയില്‍ നടക്കാറുണ്ട്. അക്കൂട്ടത്തില്‍ കോളില്‍ എത്തിയതായിരിക്കാം ഈ പക്ഷിയെന്നാണ് വിലയിരുത്തുന്നത്. ഇതിന് മുന്‍പ് 1991ല്‍ സൈലന്റ് വാലിയിലെ നീലിക്കല്‍ ഡാം സൈറ്റിലും തുടര്‍ന്ന് 2003ലും ഈ പക്ഷിയെ കണ്ടെത്തിയിരുന്നു. അതിനുശേഷം 2013ല്‍ നെല്ലിയാമ്പതി സീതാര്‍ കുണ്ടിലും ഷഹീന്‍ ഫാല്‍ക്കണെ കണ്ടിരുന്നു. അതിന് ശേഷം ഇപ്പോഴാണ് സംസ്ഥാനത്ത് ഷഹീന്‍ ഫാല്‍ക്കണെ കണ്ടെത്താനായത്.
രാജസ്ഥാനിലെ ജെയ്‌സാല്‍മീറിലും വടക്കേ ഇന്ത്യയിലെ അപൂര്‍വ്വം ചിലയിടങ്ങളിലും ഇവയെ കാണുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ അപൂര്‍വമായാണ് ഫാല്‍ക്കണുകളെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."