നടപടി അവസാനിപ്പിക്കണമെന്ന് തുര്‍ക്കിയോട് ഇന്ത്യ
ന്യൂഡല്‍ഹി: സിറിയയിലെ കുര്‍ദ് മേഖലയില്‍ തുര്‍ക്കി സൈന്യം നടത്തിവരുന്ന നടപടികളില്‍ അതീവ ആശങ്ക അറിയിച്ച് ഇന്ത്യ. കുര്‍ദുകള്‍ക്കെതിരെ തുടര്‍ന്നുവരുന്ന സൈനിക നടപടി എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കുര്‍ദുകള്‍ക്കെതിരെ ശക്തമായ വ്യോമാക്രമണത്തിനു പിന്നാലെ തുര്‍ക്കി സൈന്യം കരയാക്രമണത്തിന് തുടക്കമിട്ട സാഹചര്യത്തിലാണ് ഇന്ത്യയുടെ പ്രതികരണം. വടക്കുകിഴക്കന്‍ സിറിയയിലെ കുര്‍ദിഷ് മേഖലകളില്‍ തുര്‍ക്കി നടത്തിവരുന്ന നടപടികള്‍ അങ്ങേയറ്റം ആശങ്കാജനകവും ഏകപക്ഷീയവുമാണ്. ഭീകരതയ്ക്കെതിരായ പ്രവര്‍ത്തനങ്ങളും മേഖലയിലെ സ്ഥിരതയും താറുമാറാവാന്‍ തുര്‍ക്കിയുടെ സൈനിക നടപടി കാരണമാവുമെന്നും ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. സിറിയയുടെ പരമാധികാരം മാനിക്കാന്‍ തുര്‍ക്കി തയാറാവണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."